» » » » » » » » നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ കൊല: ബിജു നായര്‍ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി

നിലമ്പൂര്‍: നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ തൂപ്പുകാരി രാധയെ കൊലപ്പെടുത്തിയ കേസിലെ  പ്രതിയും മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫുമായ  ബിജു നായര്‍ക്കെതിരെ പോലീസ് ബലാത്സംഗ കുറ്റം ചുമത്തി.

പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍  രാധയെ ക്രൂരമായ ബലാത്സംഗത്തിനുശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് വ്യക്തമായിരുന്നു. മാത്രമല്ല  ഇവരുടെ ജനനേന്ദ്രിയത്തില്‍ ആഴത്തിലുള്ള മുറിവും കാണപ്പെട്ടിരുന്നു. അതേസമയം മൃതദേഹം ഏറെ ദിവസം വെള്ളത്തില്‍ കിടന്നതിനാല്‍ ഇങ്ങനെ സംഭവിക്കപ്പെടാമെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ജനനേന്ദ്രിയത്തില്‍ കാണപ്പെട്ട ആഴത്തിലുള്ള  മുറിവ് ചൂല് കൊണ്ട് കുത്തിയതിനെ തുടര്‍ന്നുണ്ടായതാണെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് ബിജു നായര്‍ക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയിരിക്കുന്നത്.

ബിജു നായര്‍ക്കെതിരെ കൊലപാതകത്തിനും തെളിവു നശിപ്പിക്കലിനും കേസെടുത്തിട്ടുണ്ട്. ശാരീരിക താല്‍പര്യങ്ങളോടെയല്ലാതെ സ്ത്രീകളുടെ രഹസ്യ ഭാഗങ്ങളില്‍ പരിക്കേല്‍പ്പിക്കുന്നത് ബലാത്സംഗമായാണ് കണക്കാക്കുന്നത്. ഇതിന്റെ  അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരേ ബലാത്സംഗത്തിനു കേസ് എടുത്തിരിക്കുന്നത്.

എന്നാല്‍ രാധ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. അതേസമയം മൃതദേഹം കോണ്‍ഗ്രസ് ഓഫീസില്‍ നിന്ന് പുറത്തിറക്കിയ സമയവും രാധ ജോലി ചെയ്ത മറ്റ് രണ്ട് ഓഫീസുകളെ കുറിച്ചുള്ള വിവരങ്ങളും  റിമാന്‍ഡ് റിപോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല.

രാധയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിജു നായര്‍, ഷംസുദ്ദീന്‍ എന്നിവരുടെ റിമാന്‍ഡ് റിപോര്‍ട്ടിലാണ് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ബിജു നായര്‍ക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയിരിക്കുന്നതായി തെളിഞ്ഞിരിക്കുന്നത്.  അതേസമയം രാധ മരിക്കുന്ന അവസരത്തില്‍ ജോലി ചെയ്തിരുന്ന നിലമ്പൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിനെ കുറിച്ച് മാത്രമാണ്  റിപോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ളത്.

ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിന്റെ ഓഫീസ്, ആര്യാടന്‍ മുഹമ്മദിന്റെ ബന്ധു അഡ്വ. ആസാദിന്റെ ഓഫീസ് എന്നിവിടങ്ങളിലും രാധ നേരത്തെ ജോലി ചെയ്തിരുന്നു. എന്നാല്‍ ഈ ഓഫീസുകളെ കുറിച്ചൊന്നും റിപോര്‍ട്ടില്‍ പരാമര്‍ശമില്ല.

 പ്രതിയായ ബിജു നായരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നാണ്  റിപോര്‍ട്ടില്‍ പറയുന്നത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 68 ഓളം പേരെ ചോദ്യം ചെയ്തതായും റിപോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

 Congress, Office, Police, Report, Remanded, Mobil Phone, Kerala, Malayalam News, National Newsഅതേസമയം ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റുപറഞ്ഞിരിക്കുകയാണെന്നും കേസില്‍ പല ഉന്നതരും ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്നും രാധയുടെ സഹോദരന്‍ പറയുന്നു.

അവരെ രക്ഷിക്കാന്‍ വേണ്ടി പ്രതികള്‍ കുറ്റം ഏറ്റുപറഞ്ഞിരിക്കയാണെന്നും അതുകൊണ്ട് കേസില്‍ എത്രയും പെട്ടെന്ന് അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
ഭരണകൂടത്തെ വിമര്‍ശിക്കുന്നവര്‍ക്ക് യു.എ.പി.എ ചുമത്തുന്നു: പോപുലര്‍ ഫ്രണ്ട്

Keywords: Congress, Office, Police, Report, Remanded, Mobil Phone, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal