Follow KVARTHA on Google news Follow Us!
ad

ജെ എസ് എസിനെ ഇനി കൂടെ കൂട്ടേണ്ടതില്ലെന്ന് യുഡിഎഫ്

സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസിലേക്ക് കുടിയേറിയ ഗൗരിയമ്മ നയിക്കുന്ന K.R.Gouri Amma, CPM, Congress, KPCC, UDF, Kerala,
തിരുവനന്തപുരം: സിപിഎമ്മില്‍ നിന്നും പുറത്തുവന്ന് കോണ്‍ഗ്രസിലേക്ക് കുടിയേറിയ  ഗൗരിയമ്മ നയിക്കുന്ന  ജെഎസ്എസ് പാര്‍ട്ടിയെ യുഡിഎഫില്‍ ഇനി എടുക്കേണ്ടതില്ലെന്ന് തീരുമാനം. ഗൗരിയമ്മ നയിക്കുന്ന ജെ എസ് എസ് പാര്‍ട്ടിയേയും ഗൗരിയമ്മയോട് ചില തെറ്റിദ്ധാരണകളെ തുടര്‍ന്ന്   പിണങ്ങി  പിളര്‍ന്നുപോയ   രാജന്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തേയും കോണ്‍ഗ്രസില്‍ എടുക്കേണ്ടതില്ലെന്ന നിലപാടിലാണ് കെപിസിസി.

കഴിഞ്ഞ ദിവസം കൊല്ലത്ത് ചേര്‍ന്ന  കെപിസിസി ഏകോപന സമിതിയോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. പാര്‍ട്ടി പിളര്‍ന്നതോടെ  യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് ശഠിച്ച രാജന്‍ ബാബു ഗ്രൂപ്പിനാണ് കെ പി സി സിയുടെ തീരുമാനം തിരിച്ചടിയായിരിക്കുന്നത്.

ജെ എസ് എസിനെ മാത്രമല്ല മറ്റ് ഏതൊരു പാര്‍ട്ടി പിളര്‍ന്നാലും  രണ്ട് കൂട്ടരേയും മുന്നണിയില്‍ എടുക്കേണ്ടതില്ലെന്ന തീരുമാനം എടുത്തിരിക്കുകയാണ് യുഡിഎഫ്.  എന്നാല്‍ രണ്ട് കൂട്ടരും യോജിച്ച് വരികയാണെങ്കില്‍ തിരിച്ചെടുക്കുന്ന കാര്യം പരിഗണിക്കാമെന്നും യോഗത്തില്‍ ധാരണയായിട്ടുണ്ട്.

Congress for ousting JSS, splinter groups from UDF, K.R.Gouri Amma, CPM, Congress, KPCCഎന്നാല്‍ കെപിസിസി സര്‍ക്കാര്‍ ഏകോപനയോഗത്തില്‍ എടുത്ത തീരുമാനം നടപ്പാവണമെങ്കില്‍ യുഡിഎഫ് യോഗം അംഗീകരിക്കേണ്ടതുണ്ട്. യുഡിഎഫില്‍ ശക്തമായ എതിര്‍പ്പുണ്ടായാല്‍ ഇക്കാര്യം നടപ്പിലാക്കാന്‍ കഴിയുകയില്ല.

 സിഎംപി പിളര്‍പ്പിന്റെ വക്കിലെത്തിയപ്പോള്‍ യുഡിഎഫ് സ്വീകരിച്ച നിലപാട് തന്നെയാണ് ഇപ്പോള്‍ ജെഎസ്എസിനെതിരേയും എടുത്തിരിക്കുന്നത്. പിളര്‍പ്പിന്റെ വക്കിലെത്തിയ സിഎംപി പിന്നീട് ചര്‍ച്ചകളിലൂടെ സമവായമുണ്ടാക്കി യുഡിഎഫില്‍ തന്നെ  തുടരുകയാണുണ്ടായത്. എന്നാല്‍ ജെഎസ്എസിന്റെ പിളര്‍പ്പ്  പൂര്‍ണമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
സൗകര്യങ്ങളില്ല, ഒപ്പം മോഷണവും: C U വിദ്യാര്‍ത്ഥികള്‍ കുത്തിയിരിപ്പ് സമരം നടത്തി
Keywords: Congress for ousting JSS, splinter groups from UDF, K.R.Gouri Amma, CPM, Congress, KPCC, UDF, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Post a Comment