Follow KVARTHA on Google news Follow Us!
ad

ഡ്യൂപ്പിനെ വെച്ച് ശരീര പ്രദര്‍ശനം: വഞ്ചനയെന്ന് നസ്രിയ

നെയ്യാണ്ടി എന്ന തമിഴ് ചിത്രത്തിന്റെ സംവിധായകന്‍ ഡ്യൂപ്പ് ആര്‍ട്ടിസ്റ്റിനെ വെച്ച് തന്നെ മോശമായി Report, Media, Director, Actress, Complaint, Released, Internet, Entertainment,
നെയ്യാണ്ടി എന്ന തമിഴ് ചിത്രത്തിന്റെ സംവിധായകന്‍ ഡ്യൂപ്പ് ആര്‍ട്ടിസ്റ്റിനെ വെച്ച് ശരീര പ്രദര്‍ശനം നടത്തി തന്നെ മോശമായി ചിത്രീകരിച്ചതായി നടി നസ്രിയ നസിം പറഞ്ഞു.

ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടാണ് നസ്രിയ ഇക്കാര്യം പറഞ്ഞത്. നെയ്യാണ്ടിയുടെ  ട്രെയിലര്‍ കണ്ടപ്പോള്‍ താന്‍ ശരിക്കും ഞെട്ടിപ്പോയതായി നസ്രിയ പറയുന്നു. ഇത്തരമൊരു രംഗത്തില്‍ താന്‍ അഭിനയിച്ചിട്ടില്ലെന്നും നടി പറഞ്ഞു.  ചിത്രത്തിന്റെ ട്രെയിലറില്‍ രണ്ട്  സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള  ഷോട്ടിലാണ് മോശമായ രീതിയില്‍ തന്റേതെന്ന തരത്തില്‍ മറ്റാരുടെയോ ശരീരഭാഗം ചിത്രീകരിച്ചിരിക്കുന്നത്. ഇത് വഞ്ചനയാണ്.

ഇതേകുറിച്ച് ചിത്രത്തിന്റെ  സംവിധായകനോ നിര്‍മാതാവോ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്തതിനാലാണ് തമിഴ് താരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തിന് പരാതി നല്‍കിയതെന്നും നസ്രിയ കൂട്ടിച്ചേര്‍ത്തു. റിലീസ് ചെയ്യുന്നതിനുമുമ്പ് ചിത്രം കാണണമെന്ന തന്റെ ആവശ്യം സംവിധായകനായ എ.സര്‍ഗുണവും, നിര്‍മാതാവ് എസ്. കതിരേശനും അംഗീകരിച്ചിരുന്നില്ല.

ഇതിനാലാണ് നടികര്‍ സംഘത്തിന്  പരാതി നല്‍കിയതെന്ന് നസ്രിയ വ്യക്തമാക്കി. വിവാദ
രംഗങ്ങള്‍ മുറിച്ചു മാറ്റിയ പുതിയ ട്രെയിലര്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യാമെന്ന് അണിയറക്കാര്‍ സമ്മതിച്ചിട്ടുണ്ടെങ്കിലും ഇതിനാല്‍  മാത്രം പരാതി പിന്‍വലിക്കാന്‍  തയ്യാറല്ലെന്നും നസ്രിയ സൂചിപ്പിച്ചു. റിലീസിനു മുന്‍പ് ചിത്രം കണ്ട് വിവാദപരമായ എന്തെങ്കിലും രംഗങ്ങള്‍ തന്റെ ഡ്യൂപ്പിനെ വെച്ച് ചിത്രീകരിച്ചിട്ടില്ലെന്ന്  ഉറപ്പുവരുത്താതെ പരാതിയില്‍ നിന്നും പിന്നോട്ടു പോകില്ലെന്നും നസ്രിയ ഉറച്ച സ്വരത്തില്‍ പറഞ്ഞു.

Nazriya Nazim, Naiyaandi, Report, Media, Director, Actress, Complaint, Released,

നെയ്യാണ്ടി  വെള്ളിയാഴ്ചയാണ് റിലീസ് ചെയ്യുന്നത്. നസ്രിയ നായികയായ ആദ്യ മലയാള ചിത്രമായ  നേരവും, അടുത്തിടെ റിലീസ് ചെയ്ത ആര്യയ്‌ക്കൊപ്പം അഭിനയിച്ച തമിഴ്ചിത്രം രാജാറാണിയും ബോക്‌സോഫീസില്‍ തകര്‍പ്പന്‍ വിജയമാണ് നേടിയത്. നായിക എന്നനിലയില്‍ നിരവധി അവസരങ്ങളാണ് നസ്രിയയ്ക്ക് ലഭിച്ചുകൊണ്ടിരുന്നത്.

ഇതിനിടയിലാണ്  നെയ്യാണ്ടിയിലെ രംഗമെന്ന പേരില്‍ നസ്രിയയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിക്കപ്പെട്ടത്. ഇത് നസ്രിയയുടെ കരിയറിനെ പിടിച്ചുകുലുക്കിയതോടെയാണ് ഡ്യൂപ്പിനെ വെച്ച് ചിത്രീകരിച്ചവയാണ് ഇതെന്ന പരാതിയുമായി നസ്രിയ രംഗത്തുവന്നത്. അന്യഭാഷാ ചിത്രങ്ങളിലെത്തിയ മിക്ക മലയാളി നായികമാരും ഗ്ലാമര്‍ ചിത്രങ്ങളിലും ബിക്കിനിയിലും വരെ അഭിനയിച്ചിരുന്നു.





Related News: 
അ­യ്യേ... ഗ്ലാ­മര്‍ വേ­ഷ­ത്തിന് എന്നെ കിട്ടില്ല; ന­സ്രി­യ ന­സീം

തമിഴിലെത്തിയപ്പോള്‍ അല്‍പവസ്ത്രധാരണം: നസ്രിയ വിവാദത്തില്‍


Keywords: Nazriya Nazim, Naiyaandi, Report, Media, Director, Actress, Complaint, Released, Internet, Entertainment, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment