Follow KVARTHA on Google news Follow Us!
ad

കാവ്യയുടെ വിവാഹ വാര്‍ത്ത വീണ്ടും പ്രചരിക്കുന്നു

കുറച്ചുനാളത്തെ ഇടവേളയ്ക്കുശേഷം കാവ്യയുടെ വിവാഹവാര്‍ത്തകള്‍ വീണ്ടും പ്രചരിക്കുന്നു. കാവ്യാ മാധവന്റെ രണ്ടാം വിവാഹ ഗോസിപ്പ് ഇത്തവണയും സോഷ്യല്‍ മീഡിയകളിലൂടെയാണ് Kavya Madhavan Again Marriage Decided, Kavya Madhavan, Kavya Madhavan Pictures, Kavya Madhavan Stills, Kavya Madhavan Photos, Kavya Madhavan Gallery, kavya madhavan second marriage with sanjay menon
കുറച്ചുനാളത്തെ ഇടവേളയ്ക്കുശേഷം കാവ്യയുടെ വിവാഹവാര്‍ത്തകള്‍ വീണ്ടും പ്രചരിക്കുന്നു. കാവ്യാ മാധവന്റെ രണ്ടാം വിവാഹ ഗോസിപ്പ് ഇത്തവണയും സോഷ്യല്‍ മീഡിയകളിലൂടെയാണ് പുറത്തുവന്നിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് കാവ്യയുടെ പേരില്‍ ഉണ്ടായ വിവാഹ വാര്‍ത്ത കാവ്യയും മാതാപിതാക്കളും നിഷേധിച്ച് രംഗത്തുവന്നതോടെയാണ് കെട്ടടങ്ങിയത്.

ഗുരുവായൂരില്‍ മംഗല്യസിദ്ധിക്ക് വഴിപാട് നടത്തിയതുമായി ബന്ധപ്പെട്ടാണ് പ്രമുഖ മാധ്യമങ്ങളടക്കം കാവ്യയുടെ വിവാഹം ഉടനുണ്ടാകുമെന്ന വാര്‍ത്തകള്‍ നല്‍കിയത്. മഞ്ജുവാര്യര്‍ ദിലീപുമായി അകന്നതോടെ ദിലീപ് കാവ്യയെ വിവാഹം കഴിക്കുമെന്ന പ്രചരണവും ശക്തമായിരുന്നു. കാവ്യയുടെ വിവാഹവും പിന്നീട് ഭര്‍ത്താവ് നിശാലുമായി ഉണ്ടായ വിവാഹ മോചന വാര്‍ത്തകളും മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. പിന്നീട് ഇരുവീട്ടുകാരും ഒത്തുതീര്‍പ്പിലെത്തി വിവാഹമോചനം നേടുകയും ചെയ്തിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് നിശാലിന്റെ രണ്ടാം വിവാഹം നടന്നതോടെയാണ് കാവ്യയുടെ വിവാഹ വാര്‍ത്തകള്‍ക്ക്് ചൂടുപിടിച്ചത്.

പ്രമുഖ ക്യാമറാമാന്‍ സഞ്ജയ് മേനോനുമായി കാവ്യയുടെ വിവാഹം ഉറപ്പിച്ചുവെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. സഞ്ജയ് മേനോനുമായി വിവാഹം ഉറപ്പിച്ചതായും രണ്ടു വര്‍ഷത്തിനു ശേഷം വിവാഹം നടക്കുമെന്നുമാണ് പ്രചരണം. തിരിച്ചുവരവിന് ശേഷം നിരവധി വേഷങ്ങള്‍ ലഭിച്ച കാവ്യയ്ക്ക് അടുത്തിടെ പുതിയ ചിത്രങ്ങളൊന്നും ലഭിച്ചിട്ടില്ല. നേരത്തെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ആഷിഖ് അബുവിന്റെ അഞ്ചുസുന്ദരികള്‍ എന്ന ചിത്രത്തിന്റെ റിലീസിംഗ് ആഴ്ചകള്‍ക്ക് മുമ്പാണ് ഉണ്ടായത്. പുതിയ പ്രൊജക്ടുകളൊന്നും തന്നെ ഏറ്റെടുക്കാത്തതിന് പിന്നിലും കാവ്യ വിവാഹ ഒരുക്കത്തിലാണെന്ന ശ്രുതിയും പരന്നും കഴിഞ്ഞു.

Kavya Madhavan Again Marriage Decided, Kavya Madhavan, Kavya Madhavan Pictures, Kavya Madhavan Stills, Kavya Madhavan Photos, Kavya Madhavan Gallery, kavya madhavan second marriage with sanjay menon, Malayalam News, National News, Kerala News, International News

Keywords: Kavya Madhavan Again Marriage Decided, Kavya Madhavan, Kavya Madhavan Pictures, Kavya Madhavan Stills, Kavya Madhavan Photos, Kavya Madhavan Gallery, kavya madhavan second marriage with sanjay menon, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment