Follow KVARTHA on Google news Follow Us!
ad

സോളാര്‍: മുഖ്യമന്ത്രിയെ ചോദ്യം ചെയ്തതായി അഡ്വക്കറ്റ് ജനറല്‍

സോളാര്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ചോദ്യം ചെയ്തിരുന്നതായി അഡ്വക്കറ്റ് Chief Minister, Oommen Chandy, Kochi, Complaint, High Court of Kerala,
കൊച്ചി: സോളാര്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ചോദ്യം ചെയ്തിരുന്നതായി അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന ശ്രീധരന്‍ നായരുടെ പരാതിയെ തുടര്‍ന്ന് അന്വേഷണ സംഘം മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുകയായിരുന്നു.

ഒരാഴ്ച മുമ്പാണ്  ക്ലിഫ് ഹൗസില്‍  വെച്ച് എ.ഡി.ജി.പി ഹേമചന്ദ്രന്‍, ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയെ ചോദ്യം ചെയ്തത്. എന്നാല്‍ സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എന്തൊക്കെ വിവരങ്ങളാണ് വെളിപ്പെടുത്തിയതെന്ന് എജി കോടതിയില്‍ പറഞ്ഞിട്ടില്ല.

അതേസമയം സോളാര്‍ കേസില്‍  അന്വേഷണം അവസാന ഘട്ടത്തിലെത്തിയതായി  എജി കോടതിയെ അറിയിച്ചു. തുടര്‍ന്ന് കേസ് ഡയറി കോടതിയില്‍ മുദ്രവെച്ചു സമര്‍പ്പിക്കുകയും ചെയ്തു.
Solar Corruption Case, Chief Minister, Oommen Chandy, Kochi, Complaint, High Court of Kerala, Malayalam News, National News,സോളാര്‍ തട്ടിപ്പില്‍   മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കാന്‍ പരാതിക്കാരനായ ശ്രീധരന്‍ നായര്‍ തയാറാകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനോട് അനുബന്ധിച്ചുള്ള വാദപ്രതിവാദത്തിനിടയിലാണ്  അഡ്വക്കറ്റ് ജനറല്‍ ഏറെ നാടകീയമായി മുഖ്യമന്ത്രിയെ ചോദ്യം ചെയ്ത കാര്യം കോടതിയെ അറിയിച്ചത്.

Dandapani,Solar corruption case, Chief Minister, Oomenchandyശ്രീധരന്‍ നായര്‍ കേസുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ എവിടെയും തൊടാതെ  പറഞ്ഞിട്ടു കാര്യമില്ലെന്നും  മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ പങ്കുണ്ടോ എന്ന്
ശ്രീധരന്‍നായര്‍ക്ക് മാത്രമാണ് പറയാനാവുകയെന്നും കോടതി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫിസിലെ സിസിടിവി ദൃശ്യങ്ങളും വെബ് ക്യാമറയും പരിശോധനയ്ക്ക് അയച്ചതായും എജി കോടിയെ അറിയിച്ചു.

Also Read:
19 കാരിയെ പീഡിപ്പിച്ച ഫാന്‍സി കടയുടമയും മത്സ്യവില്‍പ്പനക്കാരനും അറസ്റ്റില്‍

Keywords: Solar Corruption Case, Chief Minister, Oommen Chandy, Kochi, Complaint, High Court of Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment