Follow KVARTHA on Google news Follow Us!
ad

പ്രശസ്ത തെന്നിന്ത്യന്‍ താരം ഭരത് വിവാഹിതനായി

പ്രശസ്ത തെന്നിന്ത്യന്‍ താരം ഭരത് വിവാഹിതനായി. ഒരു വര്‍ഷത്തോളം chennai, film, Actor, Marriage, Doctor, Dubai, Director, Theater, Mohanlal, Entertainment,
ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ താരം ഭരത് വിവാഹിതനായി. ഒരു വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് മലയാളിയായ ജെസ്‌ലിയെ ഭരത് സ്വന്തമാക്കിയത്. ദുബൈയില്‍ ജനിച്ച് വളര്‍ന്ന ജെസ്‌ലി ദന്തഡോക്ടറാണ്. സപ്തംബര്‍ ഒമ്പതിന്  വിനായക ചതരുര്‍ത്ഥി ദിനത്തിലാണ് ഇവരുടെ വിവാഹം നടന്നത്. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. സിനിമാരംഗത്തുള്ളവര്‍ക്കായി സപ്തംബര്‍ 14ന് ചെന്നൈ ലീലാപാലസില്‍ വിവാഹസല്‍ക്കാരം നടത്തുന്നുണ്ട്.

ശങ്കര്‍ സംവിധാനം ചെയ്ത ബോയ്‌സ് എന്ന തമിഴ് സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ഭരത് ജയരാജിന്റെ ഫോര്‍ ദ പീപ്പിളിലൂടെ മലയാള സിനിമയിലും അരങ്ങേറി. ഫോര്‍ ദ പീപ്പിള്‍ എന്ന ഒറ്റചിത്രത്തിലൂടെത്തന്നെ  മലയാള പ്രേക്ഷകര്‍ക്ക് ഭരത് പ്രിയങ്കരനായിത്തീര്‍ന്നു. അയ്ന്ത് അയ്ന്ത് അയ്ന്ത്(555) എന്ന ഭരതിന്റെ പുതിയ തമിഴ് ചിത്രത്തിന് തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രം സൂപ്പര്‍ഹിറ്റായി മുന്നേറുന്നതിനിടയിലാണ് വിവാഹ വാര്‍ത്തയും  പുറത്തുവന്നിരിക്കുന്നത്.
Bharath weds Jesslie, Bharath, Chennai, Film, Actor, Marriage, Doctor


ഒമ്പതുവര്‍ഷത്തിനുശേഷം ഭരത് മലയാളത്തില്‍ വീണ്ടും തിരിച്ചെത്തുന്നുവെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. സെക്കന്റ് ഷോയിലൂടെ മലയാളത്തിന് പുതിയ ദൃശ്യവാര്‍ത്ത സമ്മാനിച്ച ശ്രീനാഥ് രാജേന്ദ്രന്റെ പുതിയ ചിത്രം കൂതറയിലൂടെയാണ് ഭരത് വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്. മോഹന്‍ലാലും ചിത്രത്തില്‍ മുഖ്യവേഷത്തില്‍ എത്തുന്നുണ്ട്.

Also Read:
ട്രെയിനില്‍ നീലേശ്വരം സ്വദേശിനിയുടെ 8 പവന്‍ സ്വര്‍ണ മാല കവര്‍ന്ന് മോഷ്ടാവ് രക്ഷപ്പെട്ടു

Keywords: Bharath weds Jesslie, Bharath, Chennai, Film, Actor, Marriage, Doctor, Dubai, Director, Theater, Mohanlal, Entertainment,  Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment