Follow KVARTHA on Google news Follow Us!
ad

മിന്നല്‍ പരിശോധന: ടിക്കറ്റില്ലാതെ യാത്രചെയ്ത 1,200 ഓളം യാത്രക്കാര്‍ പിടിയില്‍

ട്രെയിനില്‍ അധികൃതര്‍ ബുധനാഴ്ച നടത്തിയ മിന്നല്‍പരിശോധനയില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്ത Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories,
ചെന്നൈ: ട്രെയിനില്‍  അധികൃതര്‍ ബുധനാഴ്ച നടത്തിയ മിന്നല്‍പരിശോധനയില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്ത  1,200ലധികം യാത്രക്കാര്‍ പിടിയിലായി. ചെന്നൈയിലെ പ്രധാന റെയില്‍വേസ്‌റ്റേഷനുകളില്‍ സ്‌പെഷല്‍സ്‌ക്വാഡ്  നടത്തിയ മിന്നല്‍ പരിശോധനയിലാണ്  ടിക്കറ്റില്ലാതെ യാത്രചെയ്ത 1,215 യാത്രക്കാരെ അധികൃതര്‍  പിടികൂടിയത്.

ചെന്നൈ സെന്‍ട്രല്‍, എഗ്‌മോര്‍, പെരമ്പൂര്‍, താംബരം, തിരുവള്ളൂര്‍ തുടങ്ങിയ പ്രധാന റെയില്‍വേസ്‌റ്റേഷനുകളിലാണ്  റെയില്‍വെയിലെ 200 ഓളം സ്‌ക്വാഡ് അംഗങ്ങള്‍ ചേര്‍ന്ന് പരിശോധന നടത്തിയത്.

Chennai, Passengers, Train, Railway, National, Malayalam News, National News,ചെന്നൈയിലേക്ക് ദിവസവും ട്രെയിന്‍ വഴി  30 ലക്ഷം യാത്രക്കാര്‍ സഞ്ചരിക്കുന്നുണ്ടെന്നാണ് കണക്ക്.  ഇതില്‍ 15 ലക്ഷത്തോളം പേര്‍ സബര്‍ബന്‍ ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവരാണ്.  കൂടുതല്‍ പേരും  ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് സബര്‍ബന്‍ ട്രെയിനുകളിലാണെന്നാണ് അന്വേഷണത്തില്‍ നിന്നും മനസിലായതെന്ന് സ്‌ക്വാഡ് പറഞ്ഞു.

താംബരംബീച്ച് റൂട്ടില്‍ 160ഉം സെന്‍ട്രല്‍ മൂര്‍മാക്കറ്റ് തിരുവള്ളൂര്‍ റൂട്ടില്‍ 164ഉം സബര്‍ബന്‍
ട്രെയിന്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്. ബീച്ച്‌വേളാച്ചേരി റൂട്ടില്‍ 160 സബര്‍ബന്‍ ട്രെയിനുകളുണ്ട്. ട്രെയിനില്‍ ടിക്കറ്റെടുക്കാതെ യാത്രചെയ്യുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് അധികൃതര്‍  പരിശോധന നടത്തിയത്.

Also Read: എല്‍.ഡി. ടൈപ്പിസ്റ്റ് പരീക്ഷ കാസര്‍കോട് ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍

Keywords: Chennai, Passengers, Train, Railway, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment