Follow KVARTHA on Google news Follow Us!
ad

ഡയാന പാക്കിസ്ഥാനില്‍ ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നു

കാറപകടത്തില്‍ അന്തരിച്ച ഡയാന രാജകുമാരി പാക്കിസ്ഥാനില്‍ ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നതായി സുഹൃത്തിന്റെ വെളിപ്പെടുത്തല്‍ Princess Diana, Marry, Move to Pakistan, Jemima Khan, Love, Affair, National, Kerala News, International News
ഇസ്ലാമാബാദ്: കാറപകടത്തില്‍ അന്തരിച്ച ഡയാന രാജകുമാരി പാക്കിസ്ഥാനില്‍ ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നതായി സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. കാമുകനായിരുന്ന പാക്കിസ്ഥാനിലെ സര്‍ജന്‍ ഹസ്‌നത് ഖാനെ വിവാഹം കഴിച്ച് പാക്കിസ്ഥാനില്‍ താമസിക്കാനായിരുന്നു ഡയാന ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ഒരു ഇംഗ്ലീഷ് യുവതി ഹസ്‌നത്തിന്റെ ഭാര്യയാകുന്നതിനെ കുടുംബാംഗങ്ങള്‍ എതിര്‍ത്തിരുന്നു. തുടര്‍ന്നാണ് ഡയാന ദോദി അല്‍ ഫയദുമായി സൗഹൃദത്തിലായത്.

പാരീസില്‍ ദോദി അല്‍ ഫയദുമൊത്ത് സഞ്ചരിക്കവേയായിരുന്നു ഡയാനയുടെ മരണത്തിനിടയാക്കിയ കാറപകടം നടന്നത്. മുന്‍ പാക് ക്രിക്കറ്റ് താരവും പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതാവുമായ ഇമ്രാന്‍ ഖാന്റെ മുന്‍ഭാര്യയും ഡയാനയുടെ സുഹൃത്തുമായിരുന്ന ജെമിമ ഖാന്‍ ആണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ജെമിമയുടെ വെളിപ്പെടുത്തല്‍. പാക്കിസ്ഥാനില്‍ ഡയാന സന്ദര്‍ശനം നടത്തിയ രണ്ട്‌വട്ടവും ഹസ്‌നത് ഖാന്റെ വീട്ടുകാരെ സന്ദര്‍ശിച്ച് വിവാഹകാര്യം സംസാരിച്ചിരുന്നതായും ജെമിമ പറയുന്നു.

Also read:
പോലീസിന്റെ ഫേസ് ബുക്ക് പേജിന് വമ്പന്‍ ഹിറ്റ്

Summery: Princess Diana was so "madly in love" with Pakistani surgeon Hasnat Khan that she wanted to marry him and was even willing to move to Pakistan, according to Jemima Khan. Jemima, the former wife of Pakistani cricketer-turned-politician Imran Khan and a friend of the late princess, has written a detailed account of their friendship in an article for the September issue of 'Vanity Fair' titled 'The Grandmother Prince George Never Knew'.

Keywords: Princess Diana, Marry, Move to Pakistan, Jemima Khan, Love, Affair, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment