» » » » കളിമണ്ണ് ശ്വേതയുടെ പ്രസവം കാണിക്കാനുള്ള ചിത്രമല്ല: ഭാഗ്യലക്ഷ്മി

കൊച്ചി: വിവാദചിത്രമായ കളിമണ്ണ് ശ്വേതാ മേനോന്റെ പ്രസവം കാണിക്കാന്‍ വേണ്ടി നിര്‍മ്മിച്ച ചിത്രമല്ലെന്ന് പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. മാതൃത്വത്തേയും അതിന്റെ മഹത്വത്തേയും ആഴത്തില്‍ മനസ്സിലാക്കാന്‍ അവസരം നല്‍കുന്ന ചിത്രമാണ് കളിമണ്ണ്. വിവാദമുണ്ടാക്കുന്നവര്‍ ചിത്രം കാണുന്നതോടെ എല്ലാം മാറ്റിപറയുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

സ്ത്രീയെ കേവലം സെക്‌സ് ഉപകരണമാക്കി ഇവിടെ പല ചിത്രങ്ങളും പുറത്തിറങ്ങുന്നുണ്ട്. എന്നാല്‍ ഇത്തരം ചിത്രങ്ങള്‍ക്കെതിരെ ആരും പ്രതികരിക്കാറില്ല. അത്തരം ചിത്രങ്ങള്‍ സ്വീകരിക്കുന്ന പ്രേക്ഷകന് എന്തുകൊണ്ട് ഈ ചിത്രവും സ്വീകരിച്ചുകൂടാ? ഭാഗ്യലക്ഷ്മി ചോദിച്ചു.

Entertainment news, Bhagya Lakshmi, Kalimannu, Blessi, Swetha Menon,പ്രസവം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നെറ്റില്‍ നിരവധി വീഡിയോകള്‍ ലഭ്യമാണ്. എന്നാല്‍ കളിമണ്ണ് പ്രസവം കാണിക്കാനുള്ള ചിത്രമല്ലെന്നും അവര്‍ വ്യക്തമാക്കി. ചിത്രീകരണ സമയത്തുതന്നെ ഏറേ വിവാദമായ ചിത്രമാണ് കളിമണ്ണ്. സെക്‌സ് ചിത്രങ്ങള്‍ യാതൊരു വിമര്‍ശനം കൂടാതെ സ്വീകരിക്കുന്ന മലയാളികള്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയത് ചര്‍ച്ചാവിഷയമായിരുന്നു. റംസാനില്‍ ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.

Keywords: Entertainment news, Bhagya Lakshmi, Kalimannu, Blessi, Swetha Menon,

About kvarthakochi

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal