Follow KVARTHA on Google news Follow Us!
ad

ബിജു രാധാകൃഷ്ണനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാനായി ജയില്‍ സൂപ്രണ്ടിന്റെ റിപോര്‍ട്ട്

സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ വിയ്യൂര്‍ Kollam, Pathanamthitta, Jail, Court, Thiruvananthapuram, Kottarakkara, Report, Ernakulam, Kerala,
കൊല്ലം: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ട് പത്തനംതിട്ട ജയില്‍ സൂപ്രണ്ട് കോടതിയില്‍ റിപോര്‍ട്ട് നല്‍കി. കൊട്ടാരക്കര ഒന്നാം ക്ലാസ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇതു സംബന്ധിച്ചുള്ള റിപോര്‍ട്ട് സമര്‍പിച്ചത്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും അതിനാല്‍ തന്നെ  പത്തനംതിട്ട, കൊട്ടാരക്കര ജയിലുകളില്‍ നിന്ന് മാറ്റരുതെന്നാവശ്യപ്പെട്ട്  കഴിഞ്ഞ ദിവസം ബിജു രാധാകൃഷ്ണന്‍ കോടതിയെ സമീപിച്ചിരുന്നു. കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പത്തനംതിട്ട ജയില്‍ സൂപ്രണ്ട് റിപോര്‍ട്ട് നല്‍കിയത്.

ബിജുവിനെ തടവില്‍ പാര്‍പിച്ചിരിക്കുന്ന പത്തനംതിട്ട ജയില്‍ സുരക്ഷിതമല്ലെന്ന് ജയില്‍ സൂപ്രണ്ട് വ്യക്തമാക്കണം. ബിജുവിനെ എറണാകുളത്തേയോ തിരുവനന്തപുരത്തേയോ ജയിലുകളിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുന്നതാണ് കൂടുതല്‍  സുരക്ഷിതമെന്നാണ്  ജയില്‍ സൂപ്രണ്ടിന്റെ റിപോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍ ബിജുവിന്റെ ജീവന് തന്നെ ഭീഷണി ഉള്ള  സാഹചര്യത്തില്‍  വിയ്യൂര്‍ വരെ കൊണ്ടുപോകുന്നത് സുരക്ഷിതമല്ലെന്ന് പ്രതിഭാഗം വാദിച്ചു. വിയ്യൂര്‍ ജയിലിലേക്ക് മാറ്റണമെന്നില്ലെങ്കില്‍ കൊട്ടരാക്കര ജയിലിലേക്ക് മാറ്റിക്കൂടെ
Solar Corruption Case, Biju Radhakrishnan, Kollam, Pathanamthitta, Jail, Court, Thiruvananthapuram, എന്ന് കോടതി ചോദിക്കുകയും ഇതിനായി കൊല്ലം റൂറല്‍ എസ്.പിയോട് റിപോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു.

ആദ്യഭാര്യ രശ്മിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് താന്‍ നല്‍കിയ മൊഴി പൂര്‍ണമായും പോലീസ് അന്വേഷിച്ചിട്ടില്ലെന്ന് ബിജു കോടതിയെ അറിയിച്ചു. എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ കൂടുതല്‍  അന്വേഷണം നടത്താത്തതെന്ന്  കോടതി അന്വേഷണ ഉദ്യോഗസ്ഥരോട് ചോദിക്കുകയും ചെയ്തു. കേസ് തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും.

Also Read: 
പെരുന്നാള്‍ വിപണിയില്‍ തിരക്ക്; തുണിക്കടകളില്‍ സോളാറിനും സരിതയ്ക്കും ഡിമാന്‍ഡ്

Keywords: Solar Corruption Case, Biju Radhakrishnan, Kollam, Pathanamthitta, Jail, Court, Thiruvananthapuram, Kottarakkara, Report, Ernakulam, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment