» » » » » » » » കനത്ത മഴ വ്യാപക നഷ്ടം: വരും ദിവസങ്ങളിലും മഴ കൂടാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും  ശക്തമായ മഴ തുടരാന്‍ സാധ്യതയണ്ടെന്ന്കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വടക്കന്‍ കേരളത്തിലാണ്  മഴ കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

സംസ്ഥാനത്ത് വെള്ളിയാഴ്ചയും കനത്തമഴ തുടരുകയാണ്. വിവിധയിടങ്ങളില്‍ വ്യാപകനാശമുണ്ടായി..  പത്തനംതിട്ട അട്ടത്തോടില്‍ ചുഴലിക്കാറ്റില്‍ പത്തോളം വീടുകള്‍ തകര്‍ന്നു. ഒട്ടേറെപ്പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.  ഇടുക്കിയില്‍ കനത്തമഴ തുടരുകയാണ്. മണ്ണിടിച്ചിലിനെ തുടര്‍ന്ന്   മൂന്നാര്‍, മറയൂര്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു. വണ്ടിപ്പെരിയാര്‍ ടൗണില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് കോട്ടയം കുമളി റോഡിലും ഗതാഗതം തടസ്സപ്പെട്ടു.

ആലുവ, പറവൂര്‍, മാഞ്ഞാലി, കുന്നുപുറത്ത് വെള്ളിയാഴ്ച്ച പുലര്‍ച്ചെയുണ്ടായ ചുഴലിക്കാറ്റില്‍ വ്യാപക നാശമാണുണ്ടായത്. മൂന്നുവീടുകള്‍ പൂര്‍ണമായും നാലുവീടുകള്‍ ഭാഗികമായും തകര്‍ന്നു.

മലബാറിലും കനത്തമഴയില്‍ വന്‍ നാശനഷ്ടമാണ്. വയനാട്ടില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഇരുന്നൂറിലധികം കുടുംബങ്ങളെ മാറ്റിപ്പാര്‍പിച്ചു.  ശക്തമായ മഴയിലും കാറ്റിലും  വ്യാപക നാശനഷ്ടമാണുണ്ടായത്. ഇവിടെ മാത്രം ഒന്നേകാല്‍ കോടിയുടെ നഷ്ടമാണുണ്ടായത്.

നെല്ലുള്‍പെടെ ഏക്കര്‍കണക്കിന് കൃഷിനശിച്ചപ്പോള്‍ ഇരുപതിലധികം വീടുകളും തകര്‍ന്നു. പലയിടത്തും ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു. ഒതുക്കുങ്ങല്‍  പഞ്ചായത്തിലെ പാറപ്പുറത്ത് രണ്ടു വീടുകള്‍ പൂര്‍ണമായി തകര്‍ന്നപ്പോള്‍ ഏഴെണ്ണം ഭാഗികമായി നശിച്ചു. പലയിടത്തും പോസ്റ്റുകളും, വന്‍മരങ്ങളും കടപുഴകിയതു വൈദ്യുതി വിതരണ പ്രതിസന്ധിക്ക് ഇടയാക്കി.

തിരുനാവായ, താനൂര്‍ , പൊന്നാനി പ്രദേശങ്ങളില്‍ നെല്‍കൃഷിക്കൊപ്പം തെങ്ങ് , കവുങ്ങ്  കൃഷികള്‍ വ്യാപകമായി നശിച്ചു. ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ മാത്രം പ്രാഥമികഘട്ടത്തില്‍ ഒരു കോടി രൂപയുടെ നഷ്ടമാണു കണക്കാക്കിയിട്ടുള്ളത്. ശക്തമായ കാറ്റില്‍ ഏഴു വീടുകള്‍ തകര്‍ന്നു. റബര്‍ , തേക്ക്, തെങ്ങ്, തുടങ്ങിയ വിളയിനങ്ങള്‍ ഏക്കര്‍ക്കണക്കിനാണ് നശിച്ചത്. ഈ ഭാഗങ്ങളില്‍ വൈദ്യുതിബന്ധം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. വെറ്റിലപ്പാറ, ഓടക്കയം പ്രദേശങ്ങളിലും കാര്യമായ നഷ്ടമാണുണ്ടായത്.

കൊണ്ടോട്ടി പാണ്ടിക്കാട് പ്രദേശത്തും കരിപ്പൂരും മൂന്നു വീടുകളും ഏഴിലധികം മരങ്ങളും പ്രധാന ട്രാന്‍സ്‌ഫോര്‍മറും നശിച്ചു. മരം വീണതിനെത്തുടര്‍ന്ന് കരിപ്പൂരിനും കൊണ്ടോട്ടിക്കുമിടയില്‍ രണ്ടരമണിക്കൂര്‍ ഗതാഗതതടസം അനുഭവപ്പെട്ടു. നിലമ്പൂര്‍ , കാളികാവ് , എടക്കര പ്രദേശങ്ങളിലും വ്യാപക കൃഷിനാശമാണുണ്ടായത്.

കോഴിക്കോട് കോടഞ്ചേരി ചെമ്പുകടവില്‍ ചുഴലിക്കാറ്റില്‍ വീടുകള്‍ തകര്‍ന്ന് 50 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായി. മൊത്തം 81 വീടുകളാണ് തകര്‍ന്നത്. വീടുനഷ്ടപ്പെട്ടവരെ രണ്ടിടങ്ങളിലായി പുനരധിവസിപ്പിച്ചു.

ചെമ്പുകടവില്‍ 28 വീടുകള്‍ പൂര്‍ണമായും 35 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
Rain, Cyclone, Kozhikode, Thiruvananthapuram, Aluva, Kerala, Malayalam News, National News,
കളപ്പുറത്ത് ഒന്‍പതു വീടുകള്‍ പൂര്‍ണമായും ഒന്‍പതു വീടുകള്‍ ഭാഗികമായും തകര്‍ന്നു. ചെമ്പുകടവ് ഗവണ്‍മെന്റ് യുപി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ 28 കുടുംബങ്ങളില്‍ നിന്നായി 110 പേരെയും കളപ്പുറം മദ്രസയില്‍ ഒന്‍പതു കുടുംബങ്ങളില്‍ നിന്നായി 35 പേരെയുമാണ് പാര്‍പ്പിച്ചിരിക്കുകയാണ്.  കൃഷിനാശത്തിന്റെ കൃത്യമായ വിവരം ഇതുവരെ കണക്കാക്കിയിട്ടില്ല.

Also Read:
ഉപ്പളയില്‍ കരയ്ക്കടിഞ്ഞ ടാങ്കറില്‍ നിന്നും ഗ്യാസ് ചോര്‍ന്നു; ജനം ഭീതിയില്‍ 

Keywords: Rain, Cyclone, Kozhikode, Thiruvananthapuram, Aluva, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal