» » » » » » » നോമ്പ്തുറന്ന് മടങ്ങുന്നതിനിടെ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് നാല്‌പേര്‍ മരിച്ചു

പനമരം: നോമ്പ് തുറന്ന് വീട്ടിലേക്കു മടങ്ങുന്നതിനിടെ കൈവരി തകര്‍ന്ന പാലത്തില്‍ നിന്ന് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് നാല്‌പേര്‍ മരിച്ചു. വയനാട് വെള്ളമുണ്ട പന്തിപ്പൊയില്‍ റോഡില്‍ മൊതക്കര ടൗണിനോട് ചേര്‍ന്ന പാലത്തില്‍ നിന്നാണ് കാര്‍ തോട്ടിലേക്ക് മറിഞ്ഞത്. മാനന്തവാടി പാണ്ടിക്കടവ് സ്വദേശികളായ അരീക്കപ്പുറത്ത് അബ്ദുല്ല (60), മൊയ്തു (56), ഹസ്സന്‍ (52) സിദ്ദിഖ് (30 ) എന്നിവരാണ് മരിച്ചത്.

അബ്ദുള്ള, മൊയ്തു, ഹസ്സന്‍ എന്നിവര്‍ സഹോദരങ്ങളും സിദ്ദിഖ് സഹോദര പുത്രനുമാണ്. വെള്ളിയാഴ്ച്ച രാത്രിയായിരുന്നു അപകടം. വാരമ്പറ്റ യത്തിംഖാനയില്‍ നോമ്പു തുറക്കാന്‍ പോയശേഷം തിരികെ വീട്ടിലേക്ക് മടങ്ങുംവഴിയാണ് അപകടമുണ്ടായത്.

Four Dead, vehicle plunges, River, Wayanad,Malayalam News, National News, Kerala News, International News, Sports News.കാറിലുണ്ടായിരുന്ന ഒരാള്‍ നീന്തി രക്ഷപെട്ടു. കനത്ത മഴ കാരണം ബാണാസുര ഡാമിന്റെ ഷട്ടര്‍ തുറന്നതിനെത്തുടര്‍ന്ന് പ്രദേശത്ത് മുഴുവന്‍ വെള്ളം പൊങ്ങിയിരിക്കുകയാണ്. നീന്തി രക്ഷപ്പെട്ട മൂസ്സയാണ് നാട്ടുകാരെ വിവരം അറിയിച്ചത്. നാട്ടുകാര്‍ മൂന്നു പേരെയും കരക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Also read:
പ്രമാദമായ ജിഷ വധക്കേസില്‍ വിചാരണ 13ന് തുടങ്ങും

Keywords: Four Dead, vehicle plunges, River, Wayanad,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

About kvartha san

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal