Follow KVARTHA on Google news Follow Us!
ad

ബി.സി.സി.ഐ. പ്രവര്‍ത്തക സമിതി യോഗം വീണ്ടും മാറ്റിവച്ചു

ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് എന്‍. ശ്രീനിവാസന്‍ തിരിച്ചെത്തുന്നതിനെ ചൊല്ലിയുള്ള അഭിപ്രായ ഭിന്നതയ്ക്കിടെ വെള്ളിയാഴ്ച്ച ചേരാനിരുന്ന ബിസിസിഐ പ്രവര്‍ത്തക സമിതി യോഗം വീണ്ടും മാറ്റിവച്ചു. BCCI, Working Committee, Meet, Postpond, National, Kerala News, International News, National News
ന്യുഡല്‍ഹി: ബി.സി.സി.ഐ. പ്രസിഡന്റ് സ്ഥാനത്തേക്ക് എന്‍. ശ്രീനിവാസന്‍ തിരിച്ചെത്തുന്നതിനെ ചൊല്ലിയുള്ള അഭിപ്രായ ഭിന്നതയ്ക്കിടെ വെള്ളിയാഴ്ച്ച ചേരാനിരുന്ന ബി.സി.സി.ഐ. പ്രവര്‍ത്തക സമിതി യോഗം വീണ്ടും മാറ്റിവച്ചു. ഐ.പി.എല്‍. വാതുവയ്പ് കേസ് അന്വേഷിക്കാന്‍ നിയോഗിച്ച ബി.സി.സി.ഐ. സമിതി ഭരണഘാടനാ വിരുദ്ധമാണെന്ന കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് യോഗം നിശ്ചയിച്ചിരുന്നത്.

ഇടക്കാല അധ്യക്ഷന്‍ ജഗ്‌മോഹന്‍ ഡാല്‍മിയയെ മാറ്റി പ്രവര്‍ത്തക സമിതിയുടെ അധ്യക്ഷ പദവി ശ്രീനിവാസന്‍ ഏറ്റെടുക്കുമെന്നും സൂചനയുണ്ടായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ശ്രീനിവാസന്‍ യോഗത്തിന് അധ്യക്ഷത വഹിച്ചാല്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുമോയെന്നും ബി.സി.സി.ഐ. ഭയപ്പെട്ടിരുന്നു. ശ്രീനിവാസന്‍ അധ്യക്ഷത വഹിക്കുന്നതിനെ രണ്ട് വൈസ് പ്രസിഡന്റുമാര്‍ എതിര്‍ത്തിരുന്നു. ഇവര്‍ രാജിഭീഷണി മുഴക്കിയതും യോഗം മാറ്റിവയ്ക്കാന്‍ കാരണമായെന്നു കരുതാം. അതേസമയം, രാവിലെ ചേര്‍ന്ന ഐ.പി.എല്‍. ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ ശ്രീനിവാസന്‍ പങ്കെടുത്തില്ല.
BCCI, Working Committee, Meet, Postpond
Also read:
പോലീസിന്റെ ഫേസ് ബുക്ക് പേജിന് വമ്പന്‍ ഹിറ്റ്
Keywords: BCCI, Working Committee, Meet, Postpond, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment