Follow KVARTHA on Google news Follow Us!
ad

ഇത് പോലീസിന്റെ 'ഗന്നം' സ്‌റ്റൈല്‍: 12 മണിക്കൂറിനുള്ളില്‍ മോഷ്ടാക്കള്‍ അറസ്റ്റില്‍

ആയുര്‍വേദ കോളജിനു മുന്നില്‍വച്ച് പട്ടാപ്പകല്‍ 35 ലക്ഷം രൂപ അടങ്ങിയ ബാഗ് കൊള്ളയടിച്ച സംഘം 12 മണിക്കൂറിനുള്ളില്‍ പോലീസ് വലയില്‍. Bike,Thiruvananthapuram, Robbery, Bank, Cash, Police, Kerala, Kerala News, International News
തിരുവനന്തപുരം: ആയുര്‍വേദ കോളജിനു മുന്നില്‍വച്ച് പട്ടാപ്പകല്‍ 35 ലക്ഷം രൂപ അടങ്ങിയ ബാഗ് കൊള്ളയടിച്ച സംഘം 12 മണിക്കൂറിനുള്ളില്‍ പോലീസ് വലയില്‍. അന്യസംസ്ഥാന മോഷ്ടാക്കളാണ് നാലുപേരും. കോവളത്തു നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. എന്നാല്‍ ഇവരില്‍ നിന്നും 12 ലക്ഷം രൂപ മാത്രമാണ് കണ്ടെടുക്കാന്‍ സാധിച്ചത്. ബാക്കി തുക കണ്ടെത്തുന്നതിനായി പോലീസ് ചോദ്യംചെയ്ത് വരികയാണ്.

ബാങ്കില്‍ നിന്നും കൊണ്ടുപോയ മല്‍സ്യ തൊഴിലാളി സഹകരണ സംഘത്തിന്റെ പണമാണ് കവര്‍ച്ചചെയ്തത്. സഹകരണ സംഘത്തിലെ ജീവനക്കാരന്‍ യേശുരാജന്‍ പണമടങ്ങിയ ബാഗുമായി ആയുര്‍വേദ കോളജിനു മുന്നിലെത്തിയപ്പോഴാണ് രണ്ട് ബൈക്കുകളിലെത്തിയ നാല്‍വര്‍സംഘം ബാഗ് തട്ടിയെടുത്ത് കടന്നുകളഞ്ഞത്. യേശുരാജന്‍ ഇവര്‍ക്കു പിന്നാലെ ഓടിയെങ്കിലും കവര്‍ച്ചാസംഘത്തെ പിടികൂടാനായില്ല.

തുടര്‍ന്ന് ഇയാള്‍ സമീപമുള്ള ട്രാഫിക് പോലീസുകാരനെ വിവരമറിയിക്കുകയായിരുന്നു. സംഭവം നടന്ന പ്രദേശത്ത് സ്ഥാപിച്ച നിരീക്ഷണക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് മോഷണസംഘത്തെ പിടികൂടിയതെന്ന് കരുതുന്നു.

Related News:
ബാങ്കില്‍നിന്നും കൊണ്ടുപോയ 35 ലക്ഷം കവര്‍ന്നു

Keywords: Bike,Thiruvananthapuram, Robbery, Bank, Cash, Police, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment