Follow KVARTHA on Google news Follow Us!
ad

ഡോ. അബ്ദുര്‍ റഹ്മാന്‍ ദേശീയ പൊതുപരീക്ഷ സമിതിയില്‍

ഉന്നത വിദ്യാഭ്യാസം നേടുന്നതിനുള്ള പ്രവേശന പരീക്ഷകള്‍ ഏകീകരിത്ഥുന്നതിനുള്ള ദേശിയ പൊതുപരീക്ഷാസമിതി അംഗമായി Dr. Abdul Rahman, Rahman Paika, National Testing Committee, Nominate
ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസം നേടുന്നതിനുള്ള പ്രവേശന പരീക്ഷകള്‍ ഏകീകരിത്ഥുന്നതിനുള്ള ദേശിയ പൊതുപരീക്ഷാസമിതി അംഗമായി (എ.ഐ.സി.ടി.ഇ. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍) ഡോ. അബ്ദുര്‍ റഹ്മാനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു.

പ്ലസ് ടു വിന് ശേഷം ഉന്നതവിദ്യാഭ്യാസ സ്ഥാനങ്ങളില്‍ പ്രവേശനം നേടുന്നതിന് വ്യത്യസ്ത
തരം പരീക്ഷകളെ അഭിമുഖീകരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇവ ഏകീകരിക്കുന്നതിന് വേണ്ടി മാനവശേഷി വികസന മന്ത്രാലയത്തിന് കീഴില്‍ ദേശീയ പരീക്ഷാ ഏജന്‍സി സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ സമിതിയെ നിയോഗിച്ചത്.

നിലവില്‍ ഐ.ഐ.ടി, എന്‍.ഐ.ടി. കേന്ദ്രസര്‍വകലാശാലകള്‍, കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഐ.ഐ.എം, മെഡിക്കല്‍ കോളജുകള്‍ എന്നിവ വ്യത്യസ്ത പ്രവേശന പരീക്ഷകളാണ് നടത്തുന്നത്. വിവിധ സമയങ്ങളും വ്യത്യസ്ത സ്ഥലങ്ങളുമായി വിദ്യാര്‍ത്ഥികള്‍ ഏറെ ദുരിതമനുഭവിക്കേണ്ട അവസ്ഥയാണുള്ളത്. ഇപ്പോള്‍ നടത്തിവരുന്ന ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷ (ജെ.ഇ.ഇ.) അടക്കമുള്ളവ പരിഷ്‌കരിച്ച് ഏകീകൃത പരീക്ഷ നടത്തുന്നതിനും അതിനായുള്ള പരീക്ഷാ ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് പഠനം നടത്തി നിര്‍ദ്ദേശം സമര്‍പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ സമിതിയെ നിയോഗിച്ചത്. കേന്ദ്രമാനവശേഷി മന്ത്രാലയം വിളിച്ചുചേര്‍ത്ത സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനം ഏകീകതൃത പരീക്ഷ സംബന്ധിച്ച് ചര്‍ച്ച ചെയ്‌തെങ്കിലും തീരുമാനത്തിലെത്തിയിരുന്നില്ല. അടുത്ത വര്‍ഷത്തോടെ ദേശീയ പരീക്ഷാ അതോറിറ്റി എന്ന സ്ഥാപനം രൂപീകരിച്ച് ഉന്നതവിദ്യാഭ്യാസ പ്രവേശനത്തിനായി ഒരു പരീക്ഷ മാത്രം നടത്താനാണ് സര്‍ക്കാര്‍ ശ്രമം.

കേരള വി.എച്ച്.എസ്.ഇ. ഡയറക്ടറായിരുന്ന ഡോ. അബ്ദുര്‍ റഹ്മാന്‍ കഴിഞ്ഞ വര്‍ഷമാണ് എ.ഐ.സി.ടി.ഇ. ഡയറക്ടറായി നിയമിതനായത്. തിരുവന്തപുരം എല്‍.ബി.എസ്. വനിതാ എഞ്ചിനീയറിംഗ്
കോളജിലെ കമ്പ്യൂട്ടര്‍ വിഭാഗം പ്രൊഫസറായ ഡോ. റഹ്മാന്‍ നേരത്തെ തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐ.ഐ.ടി. കാന്‍പൂര്‍ മുന്‍ ഡയറക്ടര്‍ പ്രൊഫ. സഞ്ജയ് ദാണ്ഡെ അധ്യക്ഷനായ സമിതിയില്‍ കേന്ദ്രമാനവശേഷി മന്ത്രാലയം സെക്രട്ടറി, യു.ജി.സി. ചെയര്‍മാന്‍, സി.ബി.എസ്.ഇ. ചെയര്‍മാന്‍, എന്‍.സി.ഇ.ആര്‍.ടി. ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളണ്.

അന്താരാഷ്ട്ര നിലവാരമനുസരിച്ചുളള പരീക്ഷയും ഫലപ്രഖ്യാപനവും തികച്ചും സുതാര്യതയോടെ
നടപ്പിലാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുമെന്ന് ഡോ. അബ്ദുര്‍ റഹ്്മാന്‍ പറഞ്ഞു. രാജ്യത്തെ വിവിധ വിദ്യാഭ്യാസ ബോര്‍ഡുകളുമായും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സമഗ്രചര്‍ച്ച നടത്തും. വിദ്യാഭ്യാസമേഖലയിലെ വിദഗ്ദ്ധരുടെയും വിദ്യാര്‍ത്ഥികളുടെയും അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്താവും പൊതുപരീക്ഷ ഘടനയുണ്ടാക്കുകയെന്ന് റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.
Dr. Abdul Rahman, Rahman Paika, National Testing Committee, Nominate

എം.ബി.ഐ, ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റില്‍ പിജി, എഞ്ചിനീയറിംഗില്‍ ഡോക്ടറേറ്റ് എന്നീ ബിരുദങ്ങളുള്ള റഹ്മാന്‍ അന്താരാഷ്ട്ര ജേര്‍ണലുകളിലും സമ്മേളനങ്ങളിലുമായി 30ല്‍ പരം പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഡാമന്‍ ഡ്യൂ ഉന്നതവിദ്യാഭ്യാസ കൗണ്‍സിണ്‍ അംഗം കൂടിയായ റഹ്മാന്‍ ഏഴില്‍പരം അന്താരാഷ്ട്രാ ജേര്‍ണലുകളുടെ എഡിറ്ററാണ്. നിരവധി സാങ്കേതിക സമിതികളിലും അംഗമാണ്.

കേന്ദ്രവാര്‍ത്താവിതരണ മന്ത്രാലയത്തില്‍ അസിഃ ഡയറക്ടര്‍ ആയ ഡോ. നീതു സോന ഐ.എ.എസ്. ഭാര്യയാണ്. കാസര്‍കോട് പൈക്ക സ്വദേശിയാണ് ഡോ. റഹ്മാന്‍.

Related News:
ഡോ. റഹ്മാന്‍ പൈക്ക ഡാമന്‍ ഡ്യൂ ഉന്നത വിദ്യാഭ്യാസ സമിതിയില്‍; കാസര്‍കോടിന് അഭിമാനം

എ.ഐ.സി.ടി.ഇ ഡയരക്ടറായി റഹ്മാന്‍ പൈക്കയെ നിയമിച്ചു

എം. അബ്ദുര്‍ റഹ്മാന് കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗില്‍ ഡോക്ടറേറ്റ്


Keywords: Dr. Abdul Rahman, Rahman Paika, National Testing Committee, Nominate, Dr. Abdul Rahman in the committee of National Testing Scheme, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment