Follow KVARTHA on Google news Follow Us!
ad

സരിത ഫ്ലാറ്റില്‍ എത്തിയതായുള്ള വാര്‍ത്തയ്‌ക്കെതിരെ മന്ത്രി അടൂര്‍ പ്രകാശ് നിയമ നടപടിക്ക്

സോളാര്‍ കേസിലെ മുഖ്യപ്രതി സരിതാ എസ്.നായര്‍ എറണാകുളത്തെ Thiruvananthapuram, Minister, Adoor Prakash, Election, Flat, Media, Case, Kerala,
തിരുവനന്തപുരം: സോളാര്‍ കേസിലെ മുഖ്യപ്രതി സരിതാ എസ്.നായര്‍ എറണാകുളത്തെ തന്റെ ഫ്ലാറ്റില്‍ എത്തിയതായുള്ള വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്ന് മന്ത്രി അടൂര്‍പ്രകാശ് വ്യക്തമാക്കിയതിനു പിന്നാലെ വാര്‍ത്ത പ്രസിദ്ധീകരിച്ച ചാനലിനും വ്യാജ തെളിവുണ്ടാക്കിയ ഫ്ലാറ്റുടമയ്‌ക്കെതിരെയും നിയമനടപടിക്ക് നീക്കം തുടങ്ങി.

മന്ത്രി അടൂര്‍പ്രകാശിനൊപ്പം അദ്ദേഹത്തിന്റെ എറണാകുളം വൈറ്റിലയിലെ ഫ്ലാറ്റില്‍ സരിതാ നായര്‍ മൂന്നു മണിക്കൂറോളം ചെലവഴിച്ചതിന്റെ രേഖകളാണ് പുറത്തുവന്നിരുന്നത്. 2012 മാര്‍ച്ച്   13നു രാവിലെ 8.17ന് മന്ത്രിയുടെ ഫ്ലാറ്റിലെത്തിയ സരിത 11.30 ഓടെയാണ് തിരിച്ചു പോയതെന്നും രേഖകളില്‍ പറയുന്നു.

എന്നാല്‍ പുറത്തുവന്നിരിക്കുന്ന രേഖകള്‍ തന്നെ തേജോവധം ചെയ്യാനായി കെട്ടിച്ചമച്ചതാണെന്ന് അടൂര്‍ പ്രകാശ് പ്രതികരിച്ചു. രേഖകളില്‍ പറയുന്ന ദിവസം താന്‍  9.30 മണിയോടെ  പിറവത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോയിരുന്നെന്നും രാത്രി 8.50 നാണ് തിരിച്ചെത്തിയതെന്നും മന്ത്രി പറഞ്ഞു.

Thiruvananthapuram, Minister, Adoor Prakash, Election, Flat, Media, Case, Kerala,  Malayalam News,സ്‌പെഷല്‍ ബ്രാഞ്ചിന്റ രേഖകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും തന്നോടുള്ള മുന്‍വൈരാഗ്യം തീര്‍ക്കാന്‍ ഫ്ലാറ്റ് ഉടമ വ്യാജ തെളിവുകളുണ്ടാക്കിയതാണന്നും മന്ത്രി പറഞ്ഞു.

ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ പുറത്തുവിട്ട ഫ്ലാറ്റുടമയ്‌ക്കെതിരെയും വാര്‍ത്ത നല്‍കിയ ചാനലിനെതിരെയും നിയമനടപടി സ്വീകരിക്കാനാണ് മന്ത്രി ശ്രമം തുടങ്ങിയത്. തന്നെ വ്യക്തപരമായി തേജോവധം ചെയ്യുന്ന രണ്ട് വാര്‍ത്തകള്‍ ഇതിനുമുമ്പും ചാനലില്‍ വന്നതായി മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Also Read:
അസുഖത്തെ തുടര്‍ന്ന് 9 വയസുകാരന്‍ മരിച്ചു; നാട് കണ്ണീരണിഞ്ഞു

Keywords: Thiruvananthapuram, Minister, Adoor Prakash, Election, Flat, Media, Case, Kerala,  Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment