സൂരജ്-ജിയ ബന്ധത്തില്‍ ഇടപെടാന്‍ സല്‍മാന്‍ ഖാനോട് ആവശ്യപ്പെട്ടിട്ടില്ല: സെറീന വഹാബ്
Jun 14, 2013, 15:54 IST
ADVERTISEMENT
മുംബൈ: സൂരജ് പഞ്ചോളിജിയ ഖാന്‍ ബന്ധത്തില്‍ ഇടപെടാന്‍ സല്‍മാന്‍ ഖാനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് സൂരജിന്റെ മാതാവ് സെറീന വഹാബ്. ജിയ ഖാന്റെ മാതാവ് റാബിയ ഖാനാണ് സല്‍മാന്‍ ഖാന്റെ പേര് വിവാദത്തിലേയ്ക്ക് വലിച്ചിഴച്ചത്. ആദിത്യ പഞ്ചോളിയുടെ ആവശ്യപ്രകാരം ജിയാ ഖാനുമായുള്ള ബന്ധത്തില്‍ നിന്നും പിന്മാറാന്‍ സൂരജിനെ സല്‍മാന്‍ പ്രേരിപ്പിച്ചിരുന്നുവെന്നായിരുന്നു റാബിയയുടെ ആരോപണം. എന്നാല്‍ ആരോപണം സത്യവിരുദ്ധമാണെന്ന് സെറീന വഹാബ് പറഞ്ഞു. ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെടാനുള്ള സമയം താരത്തിനില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അവര്‍ തമ്മില്‍ നല്ല സുഹൃത്തുക്കളാണെന്ന് എനിക്കറിയാമായിരുന്നു. പിന്നീട് ഇരുവരേയും തമ്മില്‍ ബന്ധിപ്പിച്ച് ചില വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നത് ഞാന്‍ വായിച്ചു. ഞാന്‍ സൂരജിനോട് വിവരം ചോദിക്കുകയും ചെയ്തു. ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് അവര്‍ തമ്മില്‍ പ്രണയത്തിലാണെന്ന് സൂരജ് സമ്മതിച്ചു. സൂരജ് ഒരിക്കലും എന്നോട് നുണ പറഞ്ഞിട്ടില്ല. ഞങ്ങള്‍ തമ്മില്‍ വളരെ നല്ല ബന്ധമാണുള്ളത് സെറീന പറഞ്ഞു.
ആദിത്യയും ഞാനും അവരുടെ ബന്ധത്തെക്കുറിച്ചറിഞ്ഞപ്പോള്‍ സാധാരണ മാതാപിതാക്കളെപോലെയാണ് പെരുമാറിയത്. ഒരാളെ സ്‌നേഹിക്കുന്നതില്‍ ബഹളമുണ്ടാക്കേണ്ട കാര്യമില്ല. യുവാക്കള്‍ പക്വതയുള്ളവരും സ്വന്തം കാര്യം തീരുമാനിക്കുന്നവരുമാണ്. അവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ മാതാപിതാക്കള്‍ ഇടപെടുന്നതില്‍ അവര്‍ക്ക് താല്പര്യമില്ല. പ്രണയത്തിലാവുക എന്നത് കുറ്റകൃത്യമൊന്നുമല്ല. ജിയാ ഖാനെ ഞാന്‍ കണ്ടിട്ടുപോലുമില്ല സെറീന വഹാബ് വ്യക്തമാക്കി.
SUMMARY: When we meet Zarina Wahab at her in-laws' Juhu residence on Wednesday evening, she has exhaustion written all over her face.
Keywords: Entertainment news, Extremely trying, Family, Son, First, Accused, Allegedly, Abetting, Girlfriend, Jiah Khan, Suicide, Later, Arrested, Mumbai cops.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.