എല്ലാം ഒരു സിനിമാ കഥ പോലെ; ബിജുവും സരിതയും നേരത്തെ അനാശാസ്യത്തിന് പിടിയിലായി

 


ADVERTISEMENT

കൊച്ചി: സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതികളായ ബിജു രാധാകൃഷ്ണന്റെയും സരിതാ എസ്. നായരുടെയും തട്ടിപ്പും ജീവിതവും ഒരു സിനിമാ കഥ പോലെ. ഇരുവരും വിവാഹിതരാണോ എന്ന കാര്യം പോലും ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. ഇതിനിടയില്‍ ബിജുവിനെയും സരിതയെയും നേരത്തെ അനാശ്വാസ്യത്തിന് അറസ്റ്റ് ചെയ്തിരുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നു.

തന്ത്രങ്ങള്‍ മെനയുന്നതില്‍ ഏറെ മിടുക്കനായിരുന്ന ബിജു വീട്ടില്‍ പെയിംഗ് ഗസ്റ്റുകളെ താമസിപ്പിച്ച് വരുമാനമുണ്ടാക്കാന്‍ തീരുമാനിച്ചു. ഇതിനിടിയില്‍ അതിന് അനുകൂലമായ സാഹചര്യവും ഒത്തുവന്നു. കേരളാ യൂണിവേഴ്‌സിറ്റിയുടെ കുളക്കട ബി.എഡ് സെന്ററിലെ വിദ്യാര്‍ത്ഥിനികളെ ബിജുവിന്റെ വീട്ടില്‍ പേയിംഗ് ഗസ്റ്റുകളായി താമസിപ്പിച്ചു. ഇവരില്‍ ഒരാളായിരുന്നു ബിജുവിന്റെ ആദ്യ ഭാര്യ രശ്മി. കൊല്ലം തിരുമുല്ലവാരം ശ്രീലത ഹൗസില്‍ പരമേശ്വരന്‍പിള്ള-ശാരദാമണി ദമ്പതികളുടെ മൂന്ന് പെണ്‍മക്കളില്‍ ഇളയവളാണ് രശ്മി.

പേയിംഗ് ഗസ്റ്റായി വന്ന രശ്മിയെ ബിജു സൂത്രത്തില്‍ വലയിലാക്കി. പതിയെ അടുത്ത ഇരുവരും 2001 ല്‍ അടൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ചെ് വിവാഹിതരായി. ഇരുവീട്ടുകാരുടെയും എതിര്‍പ് മറികടന്നായിരുന്നു വിവാഹം. വിവാഹ ശേഷം കുളക്കടയില്‍ മാതാവിന്റെ വീട്ടിലായിരുന്നു താമസം. എന്നാല്‍ വിവാഹ ജീവിതത്തിന് ശേഷം ബിജു ആളാകെ മാറിപ്പോയി. പണം സമ്പാദിക്കാനുള്ള ആര്‍ത്തിക്കിടയില്‍ ബിജു തിരുവനന്തപുരത്ത് വെച്ച് സരിതയെ പരിചയപ്പെട്ടു. അടുപ്പം പതിയെ അവിഹിത ബന്ധത്തിലേക്ക് നീങ്ങി.

എല്ലാം ഒരു സിനിമാ കഥ പോലെ; ബിജുവും സരിതയും നേരത്തെ അനാശാസ്യത്തിന് പിടിയിലായി
Biju Radhakrishnan
പിന്നീട് ഇരുവരുടെയും താമസം ഒരുമിച്ചായി. വാടകയ്ക്ക് വീടെടുത്ത് താമസവും തുടങ്ങി. ഇതിനിടയിലാണ് ബിജുവിനും സരിതയ്ക്കുമെതിരെ അയല്‍വാസികള്‍ പരാതി നല്‍കിയത്. ഇരുവര്‍ക്കുമെതിരെ പോലീസ് അന്ന് അനാശാസ്യത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു. വിവരമറിഞ്ഞ രശ്മിയുടെ വീട്ടുകാര്‍ അവളെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. കുറച്ചു നാളുകള്‍ക്ക് ശേഷം തിരിച്ചെത്തിയ ബിജു രശ്മിയെ വിളിച്ചുകൊണ്ടു പോയി. ഇതിനു ശേഷം രശ്മി രണ്ട് ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കി. പിന്നീട് സാവകാശം നല്ല രീതിയില്‍ ഇരുവരുടെയും കുടുംബ ജീവിതം മുന്നോട്ട് നീങ്ങി. ഇതിനിടയിലാണ് രശ്മി കുളിമുറിയില്‍ കുഴഞ്ഞ് വീണ് ബോധം കെട്ടുവെന്ന് പറഞ്ഞ് ബിജു രാധാകൃഷ്ണനും അമ്മ രാജമ്മാളും ചേര്‍ന്ന് കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ എത്തിച്ചത്. 2006 ഫെബ്രുവരി നാലിനായിരുന്നു സംഭവം.

എല്ലാം ഒരു സിനിമാ കഥ പോലെ; ബിജുവും സരിതയും നേരത്തെ അനാശാസ്യത്തിന് പിടിയിലായി
Saritha
ആശുപത്രിയില്‍ പ്രവേശിപ്പിച്ച് എതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ രശ്മിയുടെ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഇതു കേട്ട രാജമ്മാള്‍ ആശുപത്രിയില്‍ കുഴഞ്ഞുവീണു. ഇതിനിടയില്‍ ഇരുവരും രശ്മിയുടെ മൃതദേഹം ആശുപത്രിയില്‍ ഉപേക്ഷിച്ചു മുങ്ങി. ഇതാണ് മരണം കൊലപാതകമാണെന്ന സംശയത്തിലേക്ക് നീങ്ങാന്‍ പോലീസിനെ പ്രേരിപ്പിച്ചത്. ദുരൂഹ സാഹചര്യത്തില്‍ നടന്ന മരണമായതിനാല്‍ ബിജുവിനെതിരെയും രാജമ്മാളിനെതിരെയും കൊട്ടാരക്കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നീട് നടന്ന അന്വേഷണത്തില്‍ രശ്മിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. മദ്യത്തിനൊപ്പം വിഷവും ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്നാണ് ഫോറന്‍സിക്ക് റിപോര്‍ട്ടില്‍ പുറത്തുവന്നത്.

Keywords : Kochi, Kerala, Solar, Hospital, Saritha, Rashmi, Biju Radhakrishnan, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia