Follow KVARTHA on Google news Follow Us!
ad

എം.എ യൂസുഫലിക്ക് പിണറായിയുടെയും പിന്തുണ

പ്രമുഖ വ്യവസായി എം.എ യൂസുഫലിക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പിന്തുണ Pinarayi vijayan, CPM, M.A.Yusafali, Kerala, Bolgatty, M.M Lorence, Allegation, Kvartha, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News,
തിരുവനന്തപുരം: പ്രമുഖ വ്യവസായി എം.എ യൂസുഫലിക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പിന്തുണ. ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്ന് എം.എ യൂസുഫലി പിന്മാറേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. യൂസുഫലി കേരളത്തില്‍ ഇനിയും നിക്ഷേപം നടത്തണം. ലുലു ഗ്രൂപ്പിനെതിരെയും യൂസുഫലിക്കെതിരെയും സമരം ചെയ്യേണ്ട ആവശ്യമില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

മലയാളികള്‍ അവസാന ആശ്രയമായി കാണുന്ന വ്യക്തിയാണ് എം.എ യൂസുഫലി. ലുലു മാളിന് അനുമതി നല്‍കുന്നതില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ല. യൂസുഫലി ഭൂമി കയ്യേറിയെന്ന് സി.പി.ഐ.എം പറഞ്ഞിട്ടുമില്ല. നാടിന്റെ താല്‍പര്യത്തിനാവശ്യമായ എല്ലാ നിക്ഷേപങ്ങളെയും പാര്‍ട്ടി അനുകൂലിക്കും. പോര്‍ട്ട് ട്രസ്റ്റിന്റെ ഭൂമി യൂസുഫലി സ്വന്തമാക്കിയത് ലേലത്തില്‍ പങ്കെടുത്താണ്. ഇതില്‍ പോര്‍ട്ട്ട്രസ്റ്റ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാണ് എറണാകുളം ജില്ലാ കമ്മിറ്റി ഉന്നയിച്ചത്. ഇത് പോര്‍ട്ട്ട്രസ്റ്റ് പരിശോധിക്കണമെന്നും പിണറായി പറഞ്ഞു.

അതേസമയം ലുലു മാളിന് മുന്നില്‍ സ്ഥാപിക്കുന്ന ഫ്‌ളൈഓവറിന്റെ ചിലവ് ലുലു ഗ്രൂപ്പ് വഹിക്കണമെന്ന ആവശ്യം ന്യായമാണെന്ന് പിണറായി ചൂണ്ടിക്കാട്ടി. അവിടെ ഗതാഗത കുരുക്കിന് കാരണം ലുലു മാളാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഫ്‌ളൈഓവറിന്റെ ചിലവ് സര്‍ക്കാര്‍ വഹിച്ചാലും അതിനെതിരെ സമരം ചെയ്യില്ലെന്നും പിണറായി തുറന്നു പറഞ്ഞു.

Pinarayi vijayan, CPM, M.A.Yusafali, Kerala, Bolgatty, M.M Lorence, Allegation, Kvartha, Malayalam News, Kerala News, International News, National News, Gulf News, Health News,നേരത്തെ ലുലു മാളിനെതിരെയും ബോള്‍ഗാട്ടി പദ്ധതിക്കെതിരെയും സി.ഐ.ടി.യു സംസ്ഥാന സമിതിയംഗം എം.എം ലോറന്‍സും എറണാകുളം ജില്ലാ കമ്മിറ്റിയും രംഗത്തെത്തിയിരുന്നു. അതിനു ശേഷം യൂസുഫലിയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും രംഗത്തുവന്നു. ഏറ്റവും ഒടുവിലായാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയും എം.എ യൂസുഫലിക്ക് പിന്തുണ പ്രഖ്യാപിച്ചത്.


Keywords: Pinarayi vijayan, CPM, M.A.Yusafali, Kerala, Bolgatty, M.M Lorence, Allegation, Kvartha, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment