» » » » » » » ചന്ദ്രിക മുഖപ്രസംഗം; മുഖ്യമന്ത്രിയുടെയും ലീഗിന്റെയും അറിവോടെയെന്ന് സുകുമാരന്‍ നായര്‍

ചങ്ങനാശേരി: ചന്ദ്രികയിലെ മുഖപ്രസംഗം സംസ്‌കാര ശൂന്യമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ലീഗിന്റെയും അറിവോടെയാണ് ചന്ദ്രികയില്‍ മുഖപ്രസംഗം എഴുതിയതെന്ന് സംശയിക്കുന്നതായി പെരുന്ന എന്‍.എസ്.എസ് ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സുകുമാരന്‍ നായര്‍ പറഞ്ഞു.

നായര്‍ സമുദായത്തെ അധിക്ഷേപിച്ചവര്‍ക്ക് മാപ്പില്ല. എന്‍.എസ്.എസ്-എസ്.എന്‍.ഡി.പി ഐക്യത്തെ ഭയന്ന് എന്‍.എസ്.എസിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. എന്‍.എസ്.എസ് ആചാര്യന്‍ മന്നത്ത് പത്മനാഭനെയും തന്നെയും മുഖപ്രസംഗത്തിലൂടെ അധിക്ഷേപിച്ചെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. പ്രതിസന്ധി മറികടക്കാന്‍ എന്‍.എസ്.എസിന് ആരുടെയും സഹായം ആവശ്യമില്ലെന്നും സുകുമാരന്‍ നായര്‍ തുറന്നടിച്ചു.

NSS, Chief Minister, Oommen Chandy, Muslim-League, Kerala, Sukumaran Nair, Perunna, Press Meet, Kerala News, International News, National News, Gulf News, Health News
അതേസമയം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സുകുമാരന്‍ നായര്‍ രൂക്ഷവിമര്‍ശനങ്ങള്‍
ഉന്നയിക്കുമ്പോള്‍ അതിനെതിരെ പരസ്യമായി പ്രതികരിക്കാന്‍ പല കോണ്‍ഗ്രസ് നേതാക്കളും മടിക്കുകയാണ്. പ്രതികരിക്കുന്നവരാണെങ്കില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. ഈ അവസരത്തില്‍ ചന്ദ്രികയുടെ പുതിയ പടനായര്‍ എന്ന മുഖപ്രസംഗം കോണ്‍ഗ്രസ് പറയാന്‍ മടിച്ചത് എന്നാണ് പാര്‍ട്ടിക്കുള്ളിലെ രഹസ്യ സംസാരം.

Keywords: NSS, Chief Minister, Oommen Chandy, Muslim-League, Kerala, Sukumaran Nair, Perunna, Press Meet, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News. 

About kvarthakgd1

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal