ഇനി അല്‍പനേരം ലണ്ടന്‍ ബ്രിഡ്ജില്‍...

 


ADVERTISEMENT

തിരക്കോട് തിരക്കാണ് മലയാളത്തിന്റെ യുവ നിര നായകന്‍ പ്രിഥ്വി രാജിന്. 'മൈ ബോസി'നെ മലയാളിക്ക് തന്ന ജീതു ജോസെഫിന്റെ 'മെമ്മറീസ്' എന്ന പടത്തിന്റെ പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു. ചിത്രത്തില്‍ നായകനാകുക പ്രിഥ്വി രാജായിരിക്കും. പുതിയ ഹിന്ദി പടം 'ഔറംഗ സേബ്' പ്രശംസ കൊണ്ട് മൂടി കഴിഞ്ഞു പ്രിഥ്വിയെ. ചക്രവര്‍ത്തിയുടെ വേഷ വീര്യങ്ങളൊക്കെ അഴിച്ചു വെച്ച് പ്രിഥ്വി സ്‌കോട്ട്‌ലണ്ടിലേക്ക് പറന്നു കഴിഞ്ഞു. അനില്‍ കെ മേനോന്‍ സംവിധാനം ചെയുന്ന 'ലണ്ടന്‍ ബ്രിഡ്ജ്' ആണ് പ്രിഥ്വി രാജിന്റെ പുതിയ പടം. പടത്തില്‍ നായികയാകുന്നത് ആന്‍ഡ്രിയ ജെറെമിയ ആയിരിക്കും.

ഇനി അല്‍പനേരം ലണ്ടന്‍ ബ്രിഡ്ജില്‍...ബോളിവുഡ് രാജാവായ ശാരൂഖിനൊത്ത് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടാന്‍ ഫര ഖാന്റെ 'ഹാപ്പി  ന്യൂ ഇയര്‍' നു വേണ്ടിയും പ്രിഥ്വി രാജ് ധാരണയില്‍ എത്തികഴിഞ്ഞു. തമിഴില്‍, വസന്ത ബാലന്റെ പുതിയ പടമായ 'കാവ്യാ തലൈവനി'ലും പ്രിത്വി രാജായിരിക്കും നായകനാകുക. അദേസമയം പ്രിഥ്വി രാജിന് ഒരു സംവിധാന മോഹം കൂടെ ഉണ്ട് 'അയാളും ഞാനും തമ്മില്‍' എന്ന ചിത്രം ഹിന്ദിയിലേക്ക് മൊഴിമാറ്റം നടത്താനാണ് പ്രിഥ്വി രാജ് ഉദ്ദേശിക്കുന്നത്.

ഏതാണ്ട് ഒരു ഡസനോളം ചിത്രങ്ങളാണ് ഇപ്പോള്‍ പ്രിഥ്വി രാജിന്റെ കൈയ്യിലുള്ളത്. മിക്ക പടങ്ങളുടെയും ചിത്രീകരണവുമായി പുറത്തു പോകേണ്ടത് കൊണ്ട് അന്താരാഷ്ട്ര ഡ്രൈവിംഗ്‌ ലൈസന്‍സ് എടുതിരിക്കുകയാണിപ്പോള്‍ പ്രിഥ്വി രാജ്. എന്തൊക്കെ ആയാലും 'ലണ്ടന്‍ ബ്രിഡ്ജി'ന്റെ  മുഴുവന്‍ ചിത്രീകരണവും ലണ്ടനിലും സ്‌കോട്ട്‌ലണ്ടിലുമായിരിക്കും നടക്കുക എന്ന് അനില്‍ സി മേനോന്‍ പറയുന്നു.

SUMMARY: Even as his new Hindi movie 'Aurangazeb' has brought him rave reviews, the young actor Prithviraj has flown down to Scotland to start the shoot for his next Malayalam movie 'London Bridge'. Directed by Anil C Menon, the movie to be shot entirely in London and Scotland, will have Andrea Jeremiah as his heroine.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia