വിവാഹ പൂര്‍വ ലൈംഗിക ബന്ധം വിവാഹമായി കണക്കാക്കും: മദ്രാസ് ഹൈക്കോടതി
Jun 18, 2013, 17:33 IST
ADVERTISEMENT
ചെന്നൈ: പ്രായപൂര്‍ത്തിയായ അവിവാഹിതര്‍ തമ്മിലുള്ള ലൈംഗികബന്ധം വിവാഹമായി പരിഗണിക്കാമെന്ന് മദ്രാസ് ഹൈക്കോടതി. 21 വയസുള്ള യുവാവും 18 വയസ് പിന്നിട്ട യുവതിയും ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുന്ന പക്ഷം ഭാവിയില്‍ ഉണ്ടാകുന്ന എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്വം ഏറ്റെടുക്കുക കൂടിയാണ് അവര്‍ ചെയ്തത് എന്ന് ഉത്തരവ് പുറപ്പെടുവിച്ച ജസ്റ്റിസ് സി.എസ്. കര്‍ണന്‍ നിരീക്ഷിച്ചു.
ജീവനാംശം തേടിയുള്ള കോയമ്പത്തൂര്‍ കുടുംബകോടതിയുടെ വിധി സ്റ്റേ ചെയ്ത് സമര്‍പിച്ച ഹരജിയിലാണ് പൊതുകാഴ്ചപ്പാടുകള്‍ മാറ്റിമറിക്കുന്ന നിരീക്ഷണം കോടതി നടത്തിയത്.
വിവാഹിതരാകാതെ ലൈംഗിക ബന്ധം പുലര്‍ത്തുന്നവര്‍ തെളിവ് സഹിതം കുടുംബകോടതിയെ സമീപിച്ച് വിവാഹിതരാണെന്ന രേഖ സ്വന്തമാക്കാം. ശേഷം സ്ത്രീക്ക് ഭാര്യ എന്ന നിലയിലുള്ള നിയമപരമായ എല്ലാ ആനുകൂല്യങ്ങളും ലഭിക്കും.
ഇത്തരം സാഹചര്യങ്ങളില്‍ താലി ചാര്‍ത്തുന്നതും മാലയണിയുന്നതുമെല്ലാം സമൂഹത്തെ തൃപ്തിപ്പെടുത്താനുള്ള ചടങ്ങുകള്‍ മാത്രമാണെന്നേ പറയാന്‍ കഴിയൂ. ഇത്തരക്കാര്‍ക്ക് വേര്‍പിരിയണം എന്ന് ഉണ്ടെങ്കില്‍ സാധാരണ വിവാഹ മോചനത്തിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും വേണം കോടതി നിരീക്ഷിച്ചു.
Summary: If any unmarried couple of the right legal age “indulge in sexual gratification,” this will be considered a valid marriage and they could be termed “husband and wife,” the Madras High Court has ruled in a judgment that gives a new twist to the concept of premarital sex.
The court said that if a bachelor has completed 21 years of age and an unmarried woman 18 years, they have acquired the freedom of choice guaranteed by the Constitution. “Consequently, if any couple choose to consummate their sexual cravings, then that act becomes a total commitment with adherence to all consequences that may follow, except on certain exceptional considerations.”
The court said marriage formalities as per various religious customs such as the tying of a mangalsutra, the exchange of garlands and rings or the registering of a marriage were only to comply with religious customs for the satisfaction of society.
Keyword: Madras High Court, religious customs, marriageble age, marriage formalities, premarital sex

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.