Follow KVARTHA on Google news Follow Us!
ad

'ബിജു രക്ഷപ്പെട്ട ദിവസം ഒപ്പമുണ്ടായത് നടി ശാലു മേനോന്‍'

സോളാര്‍ തട്ടിപ്പു കേസില്‍ പോലീസ് തിരയുന്ന മുഖ്യപ്രതികളിലൊരാളായ ബിജു രാധാകൃഷ്ണന്‍ തൃശൂരില്‍ നിന്ന് രക്ഷപ്പെട്ട ദിവസം ഒപ്പമുണ്ടായിരുന്നത് Thrissur, Controversy, Arrest, Accused, Film, Actress, Kerala, Police, Shalu Menon, Solar, Biju Radhakrishnan, Kerala News, International News,

തൃശൂര്‍: സോളാര്‍ തട്ടിപ്പു കേസില്‍ പോലീസ് തിരയുന്ന മുഖ്യപ്രതികളിലൊരാളായ ബിജു രാധാകൃഷ്ണന്‍ തൃശൂരില്‍ നിന്ന് രക്ഷപ്പെട്ട ദിവസം ഒപ്പമുണ്ടായിരുന്നത് നടി ശാലു മേനോനും അമ്മയുമാണെന്ന് പോലീസ്.

കേസില്‍ സരിത പിടിയിലായ വാര്‍ത്ത ബിജു അറിയുന്നത് തൃശൂരിലെ കുറുപ്പം റോഡിലെ ഹോട്ടലില്‍വെച്ചാണ്. സരിത പിടിയിലായ വിവരം അറിഞ്ഞയുടന്‍ ബിജു അവിടുന്ന് തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. അതോസമയം മകള്‍ നൃത്തപരിപാടിക്കായി തൃശൂരിലേക്ക് പോകുന്നവഴി ബിജു ഫോണില്‍ ബന്ധപ്പെടുകയായിരുന്നെന്ന് ശാലുമേനോന്റെ അമ്മ തന്നെയാണ് പറഞ്ഞത്.

Thrissur, Controversy, Arrest, Accused, Film, Actress, Kerala, Police, Shalu Menon, Solar, Kerala News, International News, National Newsതന്നെക്കൂടി കൂട്ടുമോയെന്ന് ബിജു അഭ്യര്‍ത്ഥിച്ചതിനെതുടര്‍ന്നാണ് എറണാകുളത്തു നിന്നും കാറില്‍ ഒപ്പം കൂട്ടിയത്. യാത്രക്കിടയില്‍ ബിജു, ശാലുവിന്റെ ഫോണാണ് ഉപയോഗിച്ചതെന്നും അവര്‍ പറഞ്ഞു. തങ്ങളുടെ വീട്ടില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ വന്നപ്പോള്‍ കണ്ട പരിചയമാണ് ബിജുവുമായുള്ളതെന്നും അവര്‍ പറഞ്ഞു.

Thrissur, Controversy, Arrest, Accused, Film, Actress, Kerala, Police, Shalu Menon, Solar, Kerala News, International News, National Newsബിജു രക്ഷപ്പെട്ട ശേഷമാണ് തൃശൂര്‍ ക്രൈംബ്രാഞ്ച് എസ്.പി. ഉണ്ണിരാജനും സംഘവും ജൂണ്‍ നാലിന് പുലര്‍ചെ ഹോട്ടലിലെത്തുന്നത്. ഡോ. ബിജു രാധാകൃഷ്ണന്‍ എന്ന പേരിലാണ് ഇവിടെ മുറിയെടുത്തതെന്നും പ്രാഥമിക അന്വേഷണത്തില്‍ പുറത്തായി.

Keywords: Thrissur, Controversy, Arrest, Accused, Film, Actress, Kerala, Police, Shalu Menon, Solar, Biju Radhakrishnan, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment