ജീവിത പങ്കാളിയെക്കാള്‍ പ്രധാനം മൊബൈല്‍ ഫോണിന്

 


ADVERTISEMENT

ലണ്ടന്‍: മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത് ഒരു ദിവസത്തെക്കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാനാവുമോ?. കഴിയുമെന്ന് നിങ്ങള്‍ വാശിപിടിച്ച് ഉത്തരം നല്‍കിയാലും ബ്രിട്ടനിലെ 94 ശതമാനും ആളുകള്‍ക്കും മൊബൈല്‍ ഫോണ്‍ ഇല്ലാതെ ജീവിക്കാനാവില്ല. അടുത്തിടെ ബ്രിട്ടനില്‍ നടത്തിയ സര്‍വേഫലം ഇതാണ് തെളിയിക്കുന്നത്. രാജ്യത്തെ 94 ശതമാനം പേരും ലൈംഗികതയെക്കാള്‍ പ്രാധാന്യം നല്‍കുന്നത് മൊബൈല്‍ ഫോണിനാണ്. പങ്കാളി ഇല്ലെങ്കിലും ജീവിക്കാം പക്ഷേ, മൊബൈല്‍ ഫോണില്ലെങ്കില്‍ ജീവിക്കാനാവില്ലെന്നു സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷംപേരും അഭിപ്രായപ്പെട്ടു.

സര്‍വേയില്‍ പങ്കെടുത്ത യുവാക്കളില്‍ മൂന്നില്‍ രണ്ടുപേരും മൊബൈല്‍ ഫോണില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്നു പറഞ്ഞവരാണ്. മൊബൈല്‍ ഇന്‍ഷുറന്‍സ് എന്ന സ്ഥാപനം ബ്രിട്ടനിലെ 2,570 പേരില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം പുറത്തുവന്നത്. 18നും 30നും ഇടയില്‍ പ്രായമുള്ളവരാണ് സര്‍വേയില്‍ പങ്കെടുത്തത്. മക്കളില്ലെങ്കിലും പ്രശ്‌നമില്ല ഫോണ്‍ വേണം എന്ന് ഒമ്പതുശതമാനം പേര്‍ പറഞ്ഞു.

സര്‍വേയില്‍ പങ്കെടുത്ത രണ്ടുശതമാനം ആളുകള്‍ മാത്രമാണ് മൊബൈല്‍ ഫോണില്ലാതെയും ജീവിക്കാമെന്നു വ്യക്തമാക്കിയത്. ജീവിക്കാനാവശ്യമായ ഭക്ഷണമില്ലെങ്കിലും വേണ്ടിയില്ല, മൊബൈല്‍ ഫോണ്‍ കൂടിയേ തീരുവെന്ന് 45 ശതമാനം ആളുകള്‍ അഭിപ്രായപ്പെട്ടപ്പോള്‍, കാര്‍ ഇല്ലെങ്കിലും മൊബൈല്‍ ഫോണ്‍ വേണമെന്ന് 71 ശതമാനം പേര്‍ പറഞ്ഞു.
ജീവിത പങ്കാളിയെക്കാള്‍ പ്രധാനം മൊബൈല്‍ ഫോണിന്

മൊബൈല്‍ ഫോണിനു വേണ്ടി 82 ശതമാനം പേര്‍ സിനിമയും 62 ശതമാനം പേര്‍ പങ്കാളികളെയും 55 ശതമാനം പേര്‍ ഉറക്കവും 32 ശതമാനം പേര്‍ വീടും 24 ശതമാനം പേര്‍ കുടുംബബന്ധവും ഉപേക്ഷിക്കാന്‍ തയ്യാറാണ്.

Key Words: Sex or mobile, Sex, Text maniac , Love machine, My partner, Smartphone, Facebook, Skype, WhatsApp
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia