ADVERTISEMENT
കെ.എച്ച്. നിസാര്‍
ടൈറ്റില്‍ വെരിഫിക്കേഷന്‍ നടപടി ക്രമം
വിദേശ ഭാഷകളില്‍ നിലവിലുള്ള പേര് തന്നെ ടൈറ്റിലിനായി അപേക്ഷിച്ചാല്‍ വിദേശ ടൈറ്റില്‍ ഉടമയുമായി സാധുതയുള്ള ലൈസന്‍സ് എഗ്രിമെന്റ് സമര്‍പിക്കാതെ ടൈറ്റില്‍ അനുവദിക്കുകയില്ല. 1867-ലെ പി.ആര്‍.ബി വകുപ്പ് പ്രകാരം അനുവദിക്കപ്പെട്ടിട്ടുള്ള ഒരു പേരോ അതിനോടു സാമ്യമുള്ള പേരോ ആ ഭാഷയിലെ പ്രസിദ്ധീകരണങ്ങള്‍ക്കോ ഇന്ത്യയിലെവിടെയെങ്കിലുമോ അനുവദിക്കുന്നതല്ല.
ഒരാള്‍ അപേക്ഷിച്ച പേരിന് പൊരുത്തക്കേട് ഉള്ളതായി സൂചിപ്പിക്കുന്ന ഉത്തരവ് ഇറക്കിയാല്‍ ഒരു മാസത്തേക്ക് ആ പേരിനുള്ള അനുമതി തടഞ്ഞ് വെയ്ക്കും. ഉത്തരവ് ഇറങ്ങി രണ്ടാഴ്ചയ്ക്കകം അപേക്ഷകന്‍ പൊരുത്തക്കേട് സംബന്ധിച്ച മറുപടി ബോധിപ്പിക്കേണ്ടതുമാണ്.
പേരുകളില്‍ സര്‍ക്കാര്‍ സംഘടനകളുടെ പേരോ, അതുമായി സാമ്യമുള്ള വാക്കുകളോ, വിദേശ സര്‍ക്കാരുകളുടെ പേരുകളുമായോ, പ്രസിദ്ധ സ്ഥാപനങ്ങള്‍, പ്രശസ്തമായ പേരുകള്‍, ട്രേഡ് മാര്‍ക്കുകള്‍, പ്രസിദ്ധങ്ങളായ ബ്രാന്റ് പേരുകള്‍ തുടങ്ങിയവ അനുകരിക്കപ്പെടുന്നതിനും അത്തരം പേരുപയോഗിച്ച് ജനങ്ങളെ ചൂഷണം ചെയ്യുന്നതിനും, പ്രസ്തുത സ്ഥാപനങ്ങള്‍ക്ക് അപകീര്‍ത്തിയുണ്ടാകാതെ സൂക്ഷിക്കുന്നതിനുമായി അത്തരം പേരുകള്‍ ടൈറ്റിലായി അനുവദിക്കപ്പെടുകയില്ല.
സര്‍ക്കാര്‍ വകുപ്പ്, സ്ഥാപനങ്ങള്‍, സംഘടനകള്‍, സമിതികള്‍ മുതലായവ പ്രസിദ്ധീകരിക്കുന്ന ആനുകാലികങ്ങളുടെ പേരിനുള്ള അവകാശം ആ സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പേരിലായിരിക്കും നല്‍കപ്പെടുക. അതിനനുസരിച്ചുള്ള ഉപദേശമായിരിക്കും അപേക്ഷകന് നല്‍കുക. പേരുകളില്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ളതരം ചിഹ്നങ്ങളോ അക്ഷരങ്ങളോ അക്കങ്ങളോ ഉള്‍പെട്ടിട്ടുണ്ടെങ്കില്‍ അത്തരം പേരുകള്‍ക്ക് അനുമതി നല്‍കില്ല.
പേരുകളില്‍ പൊതുജന താല്‍പര്യത്തിന് വിരുദ്ധമായതെന്തെങ്കിലും ഉള്‍പെട്ടിട്ടുണ്ടെങ്കില്‍ അത്തരം പേരുകള്‍ക്ക് അനുമതി ലഭിക്കില്ല. നിലവിലുള്ള രണ്ട് വ്യത്യസ്ത പേരുകള്‍ കൂട്ടിച്ചേര്‍ത്ത് ഒറ്റപ്പേരാക്കിയാലോ, നിലവിലുള്ള പേരുകളില്‍ നിന്ന് സ്വീകരിച്ച വാക്കുകള്‍ പേരാക്കിയാലോ, പ്രത്യക്ഷത്തില്‍ അവയ്ക്ക് നിലവിലുള്ള പേരുകളുമായി സാമ്യം തോന്നുന്നില്ലെങ്കില്‍ അവ വെരിഫൈ ചെയ്യേണ്ടതില്ല.
നിലവിലുള്ള ഒരു പ്രസിദ്ധീകരണത്തിന്റെ പേരിലെ വാക്കുകള്‍ അതേ ക്രമത്തിലോ വ്യത്യസ്ത ക്രമത്തിലോ അനുകരിച്ചുണ്ടാക്കുന്ന പേരുകള്‍ ഭാഷയുടെയോ പ്രസിദ്ധീകരിക്കുന്ന സ്ഥലത്തിന്റെയോ വ്യത്യസ്തത കണക്കിലെടുക്കാതെ ഒന്നു പോലെയുള്ളതായി പരിഗണിക്കപ്പെടും.
ഒരു പേരിന് മുമ്പോ പിമ്പോ ചേര്‍ക്കപ്പെടുന്ന വാക്കുകള്‍: ഉദാഹരണത്തിന് നഗരം, സംസ്ഥാനം, ഭാഷ എന്നിവയുമായി ബന്ധപ്പെട്ടവ. മ, മി, വേല മുതലായ ആര്‍ട്ടിക്കിളുകള്‍ എന്നിവ നിലവിലുള്ള ഒരു പ്രസിദ്ധീകരണത്തിന്റേതു പോലെ തന്നെയാണെങ്കില്‍ വ്യത്യസ്തമായി കണക്കാക്കപ്പെടുകയില്ല. അത്തരം ചില വാക്കുകള്‍, ദി, ടൈംസ്, ഡെയിലി, ദൈനിക്, വീക്ക്‌ലി, v/wartha, ആജ്, ടുഡേ, എക്‌സ്പ്രസ്സ്, ന്യൂസ്, ഇന്‍ഡ്യ, നാഷണല്‍, രാഷ്ട്രീയ തുടങ്ങിയ വാക്കുകള്‍ പേരിന് മുമ്പോ പിമ്പോ ചേര്‍ത്താല്‍ അര്‍ത്ഥത്തിന്
വ്യത്യാസം വരാത്തതു കൊണ്ട് അവ ഒരുപോലെയുള്ള പേരുകളായി പരിഗണിക്കപ്പെടും.
ഗണനാമം (ഉദാ: ബയോ, ഇന്‍ഫോ) കുറിക്കുന്ന പേരുകള്‍ നിലവിലുള്ള പേരിന് മുമ്പോ പിമ്പോ ചേര്‍ത്താലും ഒരേ പേര് തന്നെയായി പരിഗണിക്കപ്പെടും.
പേരിന്റെ സാമ്യം സംബന്ധിച്ച സംശയങ്ങളില്‍ പ്രസ് രജിസ്ട്രാറുടെ തീരുമാനം അന്തിമമായിരിക്കും.
ഒരിക്കല്‍ വെരിഫൈ ചെയ്ത ടൈറ്റില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ലെങ്കില്‍ രേഖാമൂലം കാരണം രേഖപ്പെടുത്തി നിരാകരിക്കുന്നതിന് പ്രസ് രജിസ്ട്രാറിന് അധികാരമുണ്ടായിരിക്കും. സര്‍ക്കാര്‍ സംഘടനകള്‍/വകുപ്പുകള്‍, ദേശീയ നേതാക്കന്മാര്‍, സര്‍ക്കാരിന്റെ തലപ്പത്തുള്ളവര്‍ തുടങ്ങിയ പേരുകളുമായി സാമ്യമുള്ള ഒരു പേരും ഒരു ഭാഷയിലേതും വെരിഫൈ ചെയ്യില്ല. പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ പേരും മതിയായ വിശദീകരണമുണ്ടെങ്കില്‍ മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ.
ദേശീയ ചിഹ്നങ്ങളുമായോ, കേന്ദ്ര, സംസ്ഥാന, തദ്ദേശ സര്‍ക്കാരുകളുമായോ, സര്‍ക്കാരുമായി ബന്ധപ്പെട്ട സമിതികളുടെയോ ഒന്നും പേരുകളുമായി സാദൃശ്യമുള്ള പേരുകള്‍ അംഗീകരിക്കപ്പെടില്ല. യു.എന്‍. പോലുള്ള അന്തര്‍ദേശീയ സംഘടനകളുമായി സാമ്യമുള്ള പേരും 1950-ലെ ചിഹ്നങ്ങളും പേരുകളും സംബന്ധിച്ച നിയമപ്രകാരം അംഗീകരിക്കില്ല.
Part 1:
ഒരു പത്രം എങ്ങനെ തുടങ്ങാം?
Keywords: Article, News Paper, Name, Title, Verification, Government, RNI, Editor, Political Party, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.