ലിയാഖത്ത് അലി ഷായ്ക്ക് ജാമ്യം അനുവദിച്ചു

 


ADVERTISEMENT

ന്യൂഡല്‍ഹി: ഭീകരാക്രമണം നടത്താനെത്തിയതാണെന്ന് ആരോപിച്ച് ഡല്‍ഹി പോലീസ് പിടികൂടിയ മുന്‍ ഹിസ്ബുല്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകന്‍ ലിയാഖത്ത് അലി ഷായ്ക്ക് കോടതി ജാമ്യം അനുവദിച്ചു. കേസ് അന്വേഷിക്കുന്ന നാഷണല്‍ ഇന്‍ വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ) ലിയാഖത്തിന് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും തെളിവുകളുടെ അഭാവത്തില്‍ കോടതി ജാമ്യം ലഭിക്കുകയായിരുന്നു.

മേയ് 13നാണ് ലിയാഖത്ത് ഷാ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും കേസില്‍ യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

ജമ്മുകശ്മീര്‍ പോലീസിന്റെ മുന്‍പാകെ കീഴടങ്ങാനായി ഇന്ത്യയിലെത്തിയ ലിയാഖത്ത് ഷായെ മാര്‍ച്ച് 20നാണ് ഡല്‍ഹി പോലീസ് പിടികൂടിയത്. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന് തിരിച്ചടിയായി ഹോളി ആഘോഷത്തിനിടെ ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താനെത്തിയ ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരനാണ് ലിയാഖത് ഷാ എന്നാണ് ഡല്‍ഹി പോലീസ് ആരോപിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് ജമ്മുകശ്മീര്‍ പോലീസ് രംഗത്തെത്തിയതോടെ ഡല്‍ഹി പോലീസ് വെട്ടിലായിരുന്നു. 

കീഴടങ്ങാന്‍ അപേക്ഷ നല്‍കി അനുമതി വാങ്ങിയ ശേഷം കുടുംബത്തോടൊപ്പമാണ് ഷാ ഇന്ത്യയിലെത്തിയതെന്ന് കശ്മീര്‍ പോലീസ് തെളിവുകള്‍ സഹിതം വ്യക്തമാക്കിയിരുന്നു. രഹസ്യാന്വേഷണ ഏജന്‍സികള്‍ തമ്മിലുള്ള കിടമത്സരമാണ് 47കാരനായ ലിയാഖത് ഷായുടെ അറസ്റ്റിനു പിന്നിലെന്നും സൂചനയുണ്ടായിരുന്നു.
ലിയാഖത്ത് അലി ഷായ്ക്ക് ജാമ്യം അനുവദിച്ചു

SUMMARY: New Delhi: A special NIA court granted bail to suspected Hizbul militant Liyaqat Shah on Friday, who was arrested for allegedly conspiring to carry out terror attacks in the national capital.

Keywords: National news, Sketch, Checked, Guest house, Old Delhi, Left, AK-56 assault rifle, Two magazines, 30 cartridges, Three hand grenades, Liyaqat, Liyaqat Ali Shah, Hizbul Mujahideen militant, Delhi Police, Released, Sketch,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia