ഐ.പി.എല്‍. വാതുവെപ്പ്: ശ്രീശാന്തിന്റെ പേര് എഫ്.ഐ.ആറില്‍ കാണുന്നില്ല

 


ADVERTISEMENT

ന്യൂഡെല്‍ഹി: ഐ.പി.എല്‍. വാതുവെപ്പ് സംഭവത്തില്‍ ഡെല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ ശ്രീശാന്തിന്റെ പേര് കാണുന്നില്ല. എഫ്.ഐ.ആറില്‍ ശ്രീശാന്തിന്റെ പേരില്ലാത്ത വിവരം റിപോര്‍ട്ടര്‍ ചാനലാണ് പുറത്തുവിട്ടത്. മെയ് ഒമ്പതിനാണ് ഡെല്‍ഹി പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. 

ഡെല്‍ഹി സാകേത് ജില്ലാ കോടതിയില്‍ സമര്‍പിച്ച എഫ്.ഐ.ആറിലാണ് ശ്രീശാന്തിന്റെ പേര്  ഉള്‍പെടുത്താതിരുന്നത്. ശ്രീശാന്തിനൊപ്പം പിടികൂടിയ മറ്റു കളിക്കാരുടെ പേരും എഫ്.ഐ.ആറില്‍ ചേര്‍ത്തിട്ടില്ല.  
രണട് മാസം മുമ്പ് ഡെല്‍ഹി പോലീസിലെ പ്രത്യേക വിഭാഗത്തിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഐ.പിഎല്‍. കോഴയെകുറിച്ചുള്ള സൂചന ലഭിച്ചതെന്ന് എഫ്.ഐ.ആറില്‍ വെളിപ്പെടുത്തുന്നു.

പ്രഥമിക അന്വേഷണം നടത്തിയപ്പോഴാണ് കോഴ സംബന്ധിച്ചുളള വിവരങ്ങള്‍ ലഭിച്ചത്. ഡെല്‍ഹി, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് പ്രാഥമിക അന്വേഷണം നടത്തിയത്. ഒരു മാസത്തിനുശേഷമാണ് കോഴ വിവാദവുമായി ബന്ധപ്പെട്ട് കളിക്കാരെ അടക്കം അറസ്റ്റുചെയ്തതെന്ന് എഫ.ഐ.ആറില്‍ വ്യക്തമാക്കി.

വാതുവെപ്പിലൂടെ നടന്നത് ചൂതാട്ടമാണെന്നും പിന്നീല്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്നും എഫ്.ഐ.ആറില്‍ ചൂണ്ടിക്കാട്ടി. ടിക്കെറ്റെടുത്ത് കളികാണുന്നവരെ വഞ്ചിക്കുകയാണ് ഇവര്‍ ചെയ്തതെന്നും എഫ്.ഐ.ആറില്‍ ആരോപിക്കുന്നു. 

ഐ.പി.എല്‍. വാതുവെപ്പ്: ശ്രീശാന്തിന്റെ പേര് എഫ്.ഐ.ആറില്‍ കാണുന്നില്ല
വന്‍ ഗൂഡാലോചനയാണ് കോഴക്കേസില്‍ നടന്നിട്ടുള്ളതെന്നും പ്രതികളുടെ റിമാന്റ് റിപോര്‍ട്ടില്‍ വെളിപ്പെടുത്തി. വാതുവെപ്പുകാരെയും കളിക്കാരെയും ഒരുമിച്ച് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പോലീസ് കോടതിയെ ബോധിപ്പിച്ചു. അറസ്റ്റിലായ കളിക്കാരെ ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ അപേക്ഷിച്ചിരുന്നു. അഞ്ച് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയില്‍ നല്‍കിയിരിക്കുന്നത്.

Keywords:  Sreeshath, IPL, FIR, Case, Court, Cricket, Sports, Police, Sree's name not in FIR, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia