ക്രിക്കറ്റ് വാതുവെപ്പ് നിയമവിധേയമാക്കണം: പ്രീതി സിന്റ

 


ADVERTISEMENT

ന്യൂഡല്‍ഹി: ക്രിക്കറ്റ് വാതുവെപ്പ് രാജ്യത്ത് കോളിളക്കമുണ്ടാക്കുമ്പോള്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്‍ ഉടമയും ബോളിവുഡ് നടിയുമായ പ്രീതി സിന്റ വ്യത്യസ്ത അഭിപ്രായവുമായി രംഗത്ത്. വാതുവയ്പ് നിയമവിധേയമാക്കണമെന്ന്  പ്രീതി സിന്റ പറഞ്ഞു. വാതുവെപ്പിന്റെ പേരില്‍ ഐ.പി.എല്ലിനെ പൂര്‍ണമായി എഴുതിത്തള്ളരുതെന്നും  പ്രീതി സിന്റ പറഞ്ഞു.

കളിക്കാര്‍ ചെയ്യുന്നത് അവരുടെ വ്യക്തിപരമായ താല്‍പര്യങ്ങളാണ്. ടീമിന് അതില്‍ ഉത്തരവാദിത്തമില്ല. ഒത്തുകളിയുടെ അതിന്റെ പേരില്‍ ഐ.പി.എല്ലിനെ മൊത്തമായി അക്രമിക്കുന്നത് നീതീകരിക്കാനാവില്ല, ഉത്തേജക മരുന്ന് പരിശോധനകള്‍ നടത്തുന്നത് പോലെ കളിക്കാരെ പോളിഗ്രാഫ് പരിശോധനകള്‍ക്ക് വിധേയമാക്കണമെന്നും പ്രീതി സിന്റ കൂട്ടിച്ചേര്‍ത്തു.
ക്രിക്കറ്റ് വാതുവെപ്പ് നിയമവിധേയമാക്കണം: പ്രീതി സിന്റ

ഒത്തുകളിയുമായി ബന്ധപ്പെട്ട് കളിക്കാരെ നിരീക്ഷിക്കുന്നതിന് അഴിമതി വിരുദ്ധ യൂണിറ്റ് സ്ഥാപിക്കുന്നത് നല്ലതാണ്. അതേസമയം വാതുവെപ്പിനെ നിയമവിധേയമാക്കുന്നതിലും തെറ്റില്ലെന്നാണ് തന്റെ അഭിപ്രായമെന്നും പ്രീതി പറഞ്ഞു.

Key Words: Spot-fixing scandal , Indian Premier League, Kings XI Punjab, Preity Zinta, Ness Wadia , IPL governing council,  Rajdeep Sardesai, Preity, IPL, Polygraph test
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia