ഷാര്‍ജയില്‍ മുഖം മൂടി ആക്രമണം: തലയ്ക്ക് വെട്ടേറ്റ പോലീസുകാരന്‍ ഗുരുതരാവസ്ഥയില്‍

 


ADVERTISEMENT

ഷാര്‍ജ: ഷാര്‍ജയില്‍ മുഖം മൂടി ധരിച്ച ഒരു സംഘം, പോലീസുകാര്‍ക്കെതിരെ നടത്തിയ ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. വാളും വടികളുമുപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തിനിടയില്‍ തലയ്ക്ക് വെട്ടേറ്റ പോലീസുകാരന്റെ നില അതീവഗുരുതരമാണ്.

അല്‍ നഖേലാത്തില്‍ പോലീസുകാര്‍ തമ്മില്‍ സംസാരിച്ചിരിക്കേയായിരുന്നു ആക്രമണം.
വ്യാഴാഴ്ച രാവിലെ അഞ്ച് മണിക്കായിരുന്നു ആക്രമണം. പരിക്കേറ്റവരെ അല്‍ കുവൈറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച് പേരുടെ പരിക്കുകള്‍ നിസാരമാണ്. അതേസമയം ഗുരുതരമായി പരിക്കേറ്റ പോലീസുദ്യോഗസ്ഥനെ അല്‍ ഖാസിമി ആശുപത്രിയിലേയ്ക്ക് മാറ്റി. തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയിലാണ് അദ്ദേഹം.

മാരകമായ ആയുധം കൊണ്ടുള്ള ആക്രമണത്തില്‍ പോലീസുദ്യോഗസ്ഥന്റെ തലയോട്ടിക്ക് പരിക്കേറ്റതായി സീനിയര്‍ ന്യൂറോളജിക്കല്‍ സര്‍ജന്‍ സതീശ് കൃഷ്ണന്‍ പറഞ്ഞു. തലച്ചോര്‍ പുറത്തുവന്ന നിലയിലായിരുന്നു പോലീസുദ്യോഗസ്ഥനെ ആശുപത്രിയിലെത്തിച്ചതെന്നും അദ്ദേഹം അറിയിച്ചു. പോലീസുദ്യോഗസ്ഥനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷാര്‍ജയില്‍ മുഖം മൂടി ആക്രമണം: തലയ്ക്ക് വെട്ടേറ്റ പോലീസുകാരന്‍ ഗുരുതരാവസ്ഥയില്‍ SUMMARY: Sharjah: Sharjah Police are hunting for a group of masked men after the group, using swords and sticks fitted with nails, attacked a police officer and his five friends, Gulf News has learnt.

Keywords:  Gulf, Sharjah, Police, Attack, Injured, Hospital, Police Officer, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia