സംഭരണശാലകളില്‍ റെയ്ഡ്: 400 പേര്‍ അറസ്റ്റില്‍

 


ADVERTISEMENT

ഷാര്‍ജ: ദുബൈ ടിവി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സംഭരണശാലകള്‍ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡില്‍ 400 പേര്‍ പിടിയിലായി. അനധികൃതമായി രാജ്യത്ത് താമസിച്ച് ജോലിചെയ്തവരാണ് അറസ്റ്റിലായത്. 24 സംഭരണശാലകളിലായിരുന്നു റെയ്ഡ്. രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 വരെയായിരുന്നു പരിശോധന. സംഭരണശാലകള്‍ കേന്ദ്രീകരിച്ച് നിരവധി അനധികൃത താമസക്കാര്‍ കഴിയുന്നുണ്ടെന്ന ടിവി റിപോര്‍ട്ട് പുറത്തുവന്നതിന് തൊട്ടുപിന്നാലെയായിരുന്നു റെയ്ഡ്.

സംഭരണശാല ഉടമകള്‍ അനധികൃത താമസക്കാര്‍ക്ക് ഗോഡൗണുകള്‍ വാടകയ്ക്ക് നല്‍കുകയായിരുന്നു. ഇവര്‍ ഗോഡൗണുകളില്‍ വസ്ത്രങ്ങള്‍ മുതല്‍ ഇലക്ട്രോണിക്‌സ് വസ്തുക്കള്‍ വരെ വില്പന നടത്തി വരികയായിരുന്നു. അറസ്റ്റിലായവരില്‍ 90 ശതമാനം പേരും പാക്കിസ്ഥാനികളാണ്.

2012 ഡിസംബര്‍ 4ന് യുഎഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് ശിക്ഷ കൂടാതെ മടങ്ങാവുന്ന കാലാവധി 2013 ഫെബ്രുവരി 2നാണ് അവസാനിച്ചത്. 61,826 അനധികൃത താമസക്കാരാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശങ്ങളിലേയ്ക്ക് മടങ്ങിയത്.

സംഭരണശാലകളില്‍ റെയ്ഡ്: 400 പേര്‍ അറസ്റ്റില്‍ SUMMARY: Sharjah: Around 400 Asian men were arrested in one of the biggest raids Sharjah Police have conducted in recent memory.

Keywords: Gulf news, Police, Conducted, Operation, Wednesday, Descended, Warehouses, Police officials, Confirmed, Hundreds of men, Illegals, Violated, Residency laws, 24 warehouses, Raided, Sharjah Industrial Area
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia