മഞ്ജു-ദിലീപ് യോജിപ്പിനു മുതിര്‍ന്ന സംവിധായകന്‍ നടത്തിയ ശ്രമം പൊളിഞ്ഞു

 


ADVERTISEMENT

തിരുവനന്തപുരം: മഞ്ജു വാര്യരും ദിലീപും തമ്മിലുള്ള അകല്‍ച്ച അവസാനിപ്പിക്കുന്നതിന് മുതിര്‍ന്ന സിനിമാ സംവിധായകനും നടനും ചേര്‍ന്നു നടത്തിയ ശ്രമം വിജയിച്ചില്ല. പിരിയാന്‍ ഇരുവരും തമ്മില്‍ ധാരണയായി. ഔദ്യോഗികമായി ഇതു സംബന്ധിച്ച വെളിപ്പെടുത്തല്‍ ഉണ്ടാകും. മഞ്ജുവും ദിലീപും തമ്മില്‍ കുറേക്കാലമായി വേര്‍പിരിഞ്ഞു ജീവിക്കുന്നത് നേരത്തേ വാര്‍ത്തയായിരുന്നു. എങ്കിലും രണ്ടു കുടുംബങ്ങളും രണ്ടുപേരുടെയും പ്രത്യേകിച്ചു ദിലീപിന്റെയും സുഹൃത്തുക്കളും ഇത് സമ്മതിച്ചിരിക്കുകയാണ്. പരസ്യമായല്ലെന്നു മാത്രം. എറണാകുളം കുടുംബകോടതിയില്‍ സംയുക്ത വിവാഹമോചന ഹര്‍ജി കൊടുക്കുന്നതോടെ മാത്രമേ വേര്‍പിരിയല്‍ തീരുമാനം ഔദ്യോഗികമായി പുറത്താവുകയുള്ളു.

വിവാഹമോചിതയായ യുവ നായിക നടി ഉള്‍പ്പെടെ പലരുമായും ചേര്‍ത്ത് ദിലീപിന്റെ പേര് പ്രചരിച്ചു തുടങ്ങിയതോടെയാണ് ദിലീപ്-മഞ്ജു ബന്ധത്തില്‍ വിള്ളല്‍ തുടങ്ങിയത്. എന്നാല്‍, സിനിമാലോകത്തിനും പൊതു സമൂഹത്തിനും മാധ്യമങ്ങള്‍ക്കും മുന്നില്‍ മാതൃകാ ദമ്പതികളായാണ് ഇരുവരും പ്രത്യക്ഷപ്പെട്ടിരുന്നത്. സമീപകാലത്ത് കുച്ചിപ്പുടി പഠിച്ച് ഗുരുവായൂരില്‍ അരങ്ങേറ്റം നടത്തിയ മഞ്ജു വാര്യര്‍, ദിലീപിന്റെ അകമഴിഞ്ഞ പിന്തുണയാണ് അതിന് ഇടയാക്കിയതെന്നു മാധ്യമങ്ങളോടു പറഞ്ഞിരുന്നു. എന്നാല്‍ ദിലീപ് നിസ്സഹകരിച്ചെന്നും വാശി പോലെ മഞ്ജു നൃത്ത ജീവിതത്തിലേക്കു തിരിച്ചുവരികയായിരുന്നു എന്നുമാണ് വ്യക്തമാകുന്നത്. വിവാഹമോചന ശേഷം മഞ്ജു വാര്യര്‍ സിനിമാ രംഗത്തേക്കു തിരിച്ചുവരുമെന്നും സൂചനയുണ്ടെങ്കിലും അതിന് ഇപ്പോഴും സ്ഥിരീകരണമില്ല.
മഞ്ജു-ദിലീപ് യോജിപ്പിനു മുതിര്‍ന്ന സംവിധായകന്‍ നടത്തിയ ശ്രമം പൊളിഞ്ഞു

മലയാളസിനിമാ രംഗത്ത് നിറഞ്ഞു നില്‍ക്കുമ്പോഴാണു മഞ്ജു ദിലീപുമായി പ്രണയ വിവാഹിതയായത്. മഞ്ജു തിരിച്ചുവന്നാല്‍ അത് ഇപ്പോഴും വലിയ സംഭവമായതിനാല്‍ വന്‍ വിജയ സാധ്യതയുള്ള, അതിപ്രശസ്തനായ സംവിധായകന്റെ സിനിമയില്‍ അഭിനയിച്ചാല്‍ മതിയെന്നാണ് മഞ്ജുവിന്റെ തീരുമാനം എന്ന് അറിയുന്നു. പത്രം എന്ന സിനിമയില്‍ മഞ്ജുവിന് ശക്തമായ കഥാപാത്രം നല്‍കിയ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മഞ്ജുവായിരിക്കും നായിക എന്ന അഭ്യൂഹം സജീവമാണ്.


Keywords: Kerala, Entertainment, Film, Dileep, Manju warrier, Actor,Actress, family, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia