ഇന്ത്യക്കാരുള്‍പെടെ ഒരു കോടിയിലേറെ കുടിയേറ്റക്കാര്‍ അമേരിക്കന്‍ പൗരത്വത്തിനരികെ
May 23, 2013, 14:44 IST
ADVERTISEMENT
ന്യൂയോര്‍ക്: രണ്ടരലക്ഷത്തിലധികം ഇന്ത്യക്കാരുള്‍പെടെ ഒരു കോടിയിലേറെ അനധികൃത കുടിയേറ്റക്കാരുള്ള അമേരിക്കയില്‍ പുതിയ കുടിയേറ്റ ബില്ലിന് യു.എസ് സെനറ്റ് പാനലിന്റെ അംഗീകാരം. മുന്നൂറിലധികം ഭേദഗതികളോടെ അവതരിപ്പിച്ച ബില്ലിന് അഞ്ചിനെതിരെ 13 വോട്ടുകള്‍ക്കാണ് സെനറ്റ് പാനലിന്റെ അംഗീകാരം ലഭിച്ചത്. അടുത്ത മാസം പൂര്‍ണ സെനറ്റില്‍ ചര്‍ചക്കെത്തുന്ന നിയമം യാഥാര്‍ഥ്യമായാല്‍ ഇന്ത്യക്കാരുള്‍പെടെ കോടിക്കണക്കിനുള്ള അനധികൃത കുടിയേറ്റക്കാര്‍ അമേരിക്കന്‍ പൗരത്വത്തിനര്‍ഹരാകും.
എന്നാല്‍, നിയമത്തിന്റെ ഭാഗമായി സ്വവര്‍ഗ പങ്കാളികളായ കുടിയേറ്റക്കാര്‍ക്കും ഇളവ് അനുവദിക്കുന്നതില്‍ സെനറ്റിലെ ഡെമോക്രാറ്റിക് അംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഒബാമയുടെ ഈവര്‍ഷത്തെ അജന്‍ഡയിലുള്ള പ്രധാനവിഷയമാണ് കുടിയേറ്റ പരിഷ്‌കരണബില്‍. തന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ കുടിയേറ്റ നിയമനിര്‍മാണത്തിനു പച്ചക്കൊടി കാണിച്ച പാനലിനെ പ്രസിഡന്റ് ബറാക് ഒബാമ അഭിനന്ദിച്ചു.
കുടിയേറ്റ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിലൂടെ അതിര്‍ത്തിസുരക്ഷ, സാമ്പത്തിക വളര്‍ച്ച എന്നിവകൂടി ലക്ഷ്യമിട്ടാണ് അമേരിക്കയുടെ പുതിയ നീക്കങ്ങള്‍.

Keywords: New York, Voters, Law, America, World,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.