ADVERTISEMENT
ദുബൈ: ലോകത്തിലെ ഏറ്റവും പൊക്കമുള്ള എവറസ്റ്റ് കൊടുമുടി കീഴടക്കി സൗദി വനിത ചരിത്രം കുറിച്ചു. റാഹ മുഹറക് (25) എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത മാത്രമല്ല, എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ അറബ് വംശജയും ഇവരാണ്. എവറസ്റ്റ് കീഴടക്കാനെത്തിയ നാലംഗസംഘത്തിലെ അംഗമായിരുന്നു റാഹ മുഹറക്. സൗദി നഗരമായ ജിദ്ദയില്‍ ജനിച്ച റാഹ ദുബൈയിലാണ് താമസം. തന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനായാണ് റാഹ യാഥാസ്ഥിതീക രാജ്യമായ സൗദി വിട്ട് യുഎഇയിലെത്തിയത്. എവറസ്റ്റ് കീഴടക്കുക എന്ന ജീവിത ലക്ഷ്യത്തിനായി നിരവധി തടസങ്ങളെ ഇവര്‍ സധൈര്യം അതിജീവിച്ചു.
റാഹയുടെ കുടുംബാംഗങ്ങളെ പറഞ്ഞു സമ്മതിപ്പിക്കാനായിരുന്നു ഏറേ ബുദ്ധിമുട്ടിയതെന്ന് സംഘാംഗങ്ങള്‍ അറിയിച്ചു. ഒന്നാമതാവുക എന്നത് അത്ര വലിയ കാര്യമല്ല. പക്ഷേ രണ്ടാമതാകാന്‍ മറ്റൊരാള്‍ക്ക് പ്രചോദനമാവുക എന്നത് ഒരു വലിയ കാര്യമാണ് റാഹ പറയുന്നു. നേപ്പാളിന്റെ ഭാഗത്തുനിന്നും എവറസ്റ്റ് കീഴടക്കാനെത്തിയവരില്‍ ഇതുവരെ 64 പേര്‍ വിജയം കണ്ടതായി കാഠ്മണ്ഡുവിലെ പര്‍വതാരോഹകന്‍ അറിയിച്ചു. നേപ്പാളില്‍ നിന്നും ടിബറ്റില്‍ നിന്നുമാണ് പര്‍വതാരോഹകര്‍ക്ക് എവറസ്റ്റില്‍ കയറാന്‍ കഴിയുക. മേയ് മാസമാണ് പര്‍വതാരോഹണത്തിന് ഏറ്റവും അനുയോജ്യമായ മാസം.
SUMMARY: Dubai: A Saudi woman has made history by reaching the summit of the world’s highest mountain, reports said.
Keywords: Gulf news, Saudi Arabia, Raha Moharrak, 25, Became, First, Saudi, Woman, Attempt, Climb, Youngest Arab, Top of Everest.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.