» » » » » » » » » » » പോത്തിനെ വെട്ടിക്കൊന്ന് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച യുവാക്കള്‍ റിമാന്‍ഡില്‍

മട്ടന്നൂര്‍: പോത്തിനെ മോഷ്ടിച്ച ശേഷം ക്ഷേത്ര പരിസരത്ത് വെട്ടിക്കൊന്ന് അവശിഷ്ടങ്ങള്‍ വലിച്ചെറിഞ്ഞ് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ യുവാക്കളെ റിമാന്‍ഡ് ചെയ്തു. ആര്‍.എസ്.എസ്. കാര്യവാഹക് മുഖപ്പറമ്പിലെ കെ.വി. വിജേഷ് എന്ന ബിജൂട്ടി (27), ലോറിഡ്രൈവര്‍ വെമ്പടിയിലെ കെ.പി. അജേഷ് (29), അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളി ചാവശ്ശേരിയിലെ കെ.പി. ശ്രീരാജ് (24), ബസ് കണ്ടക്ടര്‍ മണ്ണോറയിലെ എന്‍.വി. പ്രകാശന്‍ (34) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതികളില്‍ നിന്നും ഒരു വാള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഏപ്രില്‍ 19ന് രാത്രിയാണ് പത്തൊന്‍പതാം മൈലിലെ ഇക്ബാലിന്റെ പോത്തിനെ യുവാക്കള്‍ മോഷ്ടിച്ചത്. തുടര്‍ന്ന് ഇവര്‍ ചാവശ്ശേരി കൊളത്തുപറമ്പ് പോര്‍ക്കലി ക്ഷേത്രത്തിന് സമീപത്തെ പറമ്പില്‍ പോത്തിനെകൊണ്ടുവന്ന് തലയും കാലുകളും വെട്ടി കൊലപ്പെടുത്തി. ശേഷം പോത്തിന്റെ മറ്റ് അവശിഷ്ടങ്ങള്‍ ക്ഷേത്രത്തിന് സമീപത്ത് വിവിധയിടങ്ങളിലായി വലിച്ചെറിഞ്ഞു. അന്യമത വിശ്വാസികളാണ് ഇത് ചെയ്തതെന്ന് വരുത്തിതീര്‍ക്കാനായിരുന്നു യുവാക്കളുടെ ശ്രമം. സംഭവത്തിന് യുവാക്കള്‍ വന്‍ പ്രചരണം നല്‍കി.
Buffalo attacked, Kannur, RSS, arrest, workers

പോലീസെത്തി പോത്തിന്റെ തലയുള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതിനിടെയാണ് മതസ്പര്‍ധയുണ്ടാക്കുന്ന രീതിയില്‍ പ്രചാരണം നടത്തിയ സംഘം തന്നെയാണ് പോത്തിനെ മോഷ്ടിച്ച് ക്ഷേത്രത്തിന് സമീപത്തെ പറമ്പിലെത്തിച്ച് വെട്ടിക്കൊന്നതെന്ന് വ്യക്തമായത്. മൃഗത്തെ വെട്ടിക്കൊന്നതിനും മോഷണത്തിനും അനധികൃതമായി ആയുധം കൈവശം വെച്ചതിനുമുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.

Keywords: Buffalo, Theft, Temple, Killed, Mattannur, Youth, Arrest, Police, Custody, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date