ഇളക്കവും കളിയും ചാനലില്‍ മതിയെന്നും 'തേവിടിശി' എന്ന് വിളിച്ചെന്നും രഞ്ജിനി
May 18, 2013, 12:15 IST
ADVERTISEMENT
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലുണ്ടായ അനിഷ്ട സംഭവങ്ങളെ കുറിച്ച് ചാനല്‍ അവതാരിക രഞ്ജിനി രംഗത്തുവന്നു. പ്രവാസിയായ കോട്ടയം പള്ളിക്കത്തോട് ചെങ്ങളം ചെരിപുറത്ത് ബിനോയ് തന്നോട് വളരെ മോഷമായാണ് പെരുമാറിയതെന്നും രഞ്ജിനി വെളിപ്പെടുത്തി. തന്റെ ഇളക്കവും കളിയും ചാനലില്‍ മതിയെന്നും 'തേവിടിശി' എന്ന് വിളിച്ചതായും രഞ്ജിനി പറയുന്നു.
തന്റെ കുടുംബത്തിലുള്ളവരെ പോലും വെറുതെ വിടാന്‍ ബിനോയ് തയ്യാറായില്ലെന്നും തെറിവിളിയും അസഭ്യ വര്‍ഷവും തനിക്കുനേരെ ചൊരിഞ്ഞെന്നും രഞ്ജിനി പറഞ്ഞു. പോലീസില്‍ രഞ്ജിനി നല്കിയ പരാതിയിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്. തന്നെ തെറിവിളിച്ചപ്പോള്‍ പോലും താന്‍ മറിച്ചൊന്നും പറിഞ്ഞില്ലെന്നും രഞ്ജിനി പറയുന്നു. പ്രവാസി മലയാളിയേയും കുടുംബത്തേയും അപമാനിച്ച സംഭവത്തില്‍ രഞ്ജിനിക്കെതിരെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
രഞ്ജിനി പ്രവാസി മലയാളിക്കെതിരെ തിരിച്ചും ശക്തമായി രംഗത്തുവന്നിട്ടുണ്ട്. സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ 35 ദിവസത്തെ യു.എസ്. ട്രിപ്പ് കഴിഞ്ഞു തിരിച്ചുവരുമ്പോഴാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ പ്രവാസി മലായാളിയും രഞ്ജിനിയും തമ്മില്‍ കൊമ്പുകോര്‍ത്തത്. സുരാജ് വെഞ്ഞാറമൂട്, മുക്ത, അരുണ്‍ഗോപി, കുങ്കുമചെപ്പ് എന്ന സീരിയലില്‍ അഭിനയിക്കുന്ന ആശ എന്നിവരും രഞ്ജിനിക്കൊപ്പം ഉണ്ടായിരുന്നു. കസ്റ്റംസ് ക്ലിയറന്‍സിന് ക്യൂ നില്ക്കുന്നതിനിടയില് പിറകിലായിരുന്ന രഞ്ജിനി ക്യൂ തെറ്റിച്ച് വന്നെന്നായിരുന്നു ബിനോയുടെ പരാതി. എന്നാല്‍ ക്യൂതെറ്റിച്ചത് താനല്ലെന്നാണ് രഞ്ജിനി ഇപ്പോള്‍ പറയുന്നത്.
സുരാജ് ചേട്ടനും മുക്തയും ആശചേച്ചിയുമൊക്കെ വരിയില്‍ കയറിനിന്നപ്പോള്‍ ഞാന്‍ പിറകില്നില്ക്കുകയായിരുന്നുവെന്ന് രഞ്ജിനി പറഞ്ഞു. ബിനോയ് ഇതിനിടയില്‍ തനിക്കുനേരെ തട്ടികയറുകയും തെറിയഭിഷേകം നടത്തുകയുമായിരുന്നു. സി.സി ടി.വിയില്‍ ഓഡിയോ റെക്കോര്‍ഡ് ഇല്ലാത്തതിനാല്‍ പറഞ്ഞതിനൊന്നും തെളിവ് കാണാനില്ലെന്നും രഞ്ജിനി കൂട്ടിച്ചേര്‍ത്തു. സുരാജ് ചേട്ടന് അയാളുടെ പ്രകടനം നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളു. അയാള്‍ക്കെതിരെ ഏതറ്റംവരെയും കേസിനുപോകും. ആദ്യം പരാതി നല്‍കിയത് താനാണെന്നും തന്നെ കുടുക്കാനാണ് ബിനോയുടെ ഭാര്യയെകൊണ്ട് പരാതി നല്‍കിച്ചതെന്നും രഞ്ജിനി പറഞ്ഞു. എല്ലാം വരുന്നിടത്തുവെച്ചു കാണാനാണ് തന്റെ തീരുമാനമെന്ന് രഞ്ജിനി വ്യക്തമാക്കി.
Related News:
വിമാനത്താവളത്തില്‍ ക്യൂ തെറ്റിച്ച രഞ്ജിനിയെ ചോദ്യം ചെയ്ത യാത്രക്കാരന് അറസ്റ്റില്‍
Keywords: Kochi, Kerala, Airport, Case, Kerala, Arrest, Police, Passenger arrested for quarreling with Ranjini in Air port, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Other News:

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.