ജയലളിതയ്ക്കെതിരായ പ്രസംഗം: മുന്‍ കേന്ദ്രമന്ത്രി ഡോ. അന്‍പുമണി അറസ്റ്റില്‍
May 3, 2013, 17:47 IST
ADVERTISEMENT
കാഞ്ചീപുരം: മുന്‍ കേന്ദ്ര ആരോഗ്യമന്ത്രിയും പി.എം.കെ നേതാവുമായ ഡോ. അന്‍പുമണി രാംദാസിനെ കാഞ്ചീപുരം പോലീസ് അറസ്റ്റു ചെയ്തു. വിദ്വേഷം പരത്തുന്ന രീതിയിലുള്ള പ്രസംഗം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച രാവിലെ ചെന്നൈയിലെ വസതിയില്‍ വെച്ച് കാഞ്ചീപുരം പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
2012 ല്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്കെതിരെ ഇദ്ദേഹം നടത്തിയ പ്രകോപനപരമായ പ്രസംഗമാണ് അറസ്റ്റിനുകാരണം. ഒരാഴ്ച മുമ്പ് അന്‍പുമണിയുടെ പിതാവും പി.എം.കെ. മേധാവിയുമായ ഡോ. രാംദാസിനെ നിരോധനം ലംഘിച്ച് പ്രകടനം നടത്തിയതിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്‍പുമണിയെ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍
ഹാജരാക്കും.

Keywords: Dr. Anbumani Ramdas, Police, Arrest, Leader, chennai, Court, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.