ഫാന്‍സ് അസോസിയേഷനില്‍ ചേരിപ്പോരും തര്‍ക്കവും: മമ്മൂട്ടി ടൈംസ് നിര്‍ത്തുന്നു
May 6, 2013, 12:00 IST
ADVERTISEMENT
കൊച്ചി: മമ്മൂട്ടി ടൈംസ് എന്ന പേരില്‍ പ്രസിദ്ധീകരിച്ചുവന്ന സിനിമാ ദൈ്വവാരിക ഫാന്‍സ് അസോസിയേഷനിലെ ചേരിപ്പോരും തര്‍ക്കവും മൂലം നിര്‍ത്തിവെക്കുന്നു. പത്താംവാര്‍ഷികം ആഘോഷിക്കാനിരിക്കവേയാണ് ഇങ്ങനെയൊരു വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. മെയ് ആദ്യവാരത്തില്‍ പ്രസിദ്ധീകരിച്ച ലക്കത്തോടെ തുടര്‍ലക്കം പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന് മമ്മൂട്ടി നിര്‍ദേശം നല്‍കിയതായി മമ്മൂട്ടി ടൈംസിന്റെ മാനേജിങ് ഡയറക്ടര്‍ റഫീഖ് 'മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ കാരണം വ്യക്തമാക്കാന്‍ അദ്ദേഹം തയാറായില്ല.
ആദ്യമായിട്ടാണ് ഒരു താരത്തിന്റെ പേരില്‍ സിനിമാ ദൈ്വവാരിക പ്രസിദ്ധീകരിക്കുന്നത്. 35,000 ല്‍ അധികം കോപ്പികളടിക്കുന്ന മമ്മൂട്ടി ടൈംസ് ഗള്‍ഫ് മേഖലയില്‍ പ്രചാരത്തില്‍ ഒന്നാംസഥാനത്തുള്ള മലയാള സിനിമാവാരികയാണ്. മമ്മൂട്ടി സിന്‍ഡിക്കേറ്റില്‍ നിര്‍മാതാക്കളുടെ എണ്ണം വര്‍ധിച്ചതാണ് ചേരിത്തര്‍ക്കത്തിന്റെ പ്രധാന കാരണം. അടുത്ത കാലത്ത് മമ്മൂട്ടി അഭിനയിച്ച മിക്ക ചിത്രങ്ങളും ഫാന്‍സ് അസോസിയേഷനുമായി ബന്ധപ്പെട്ടവരാണ് നിര്‍മിച്ചതും വിതരണം നടത്തിയതും. ഇതില്‍ കൂടുതല്‍ സിനിമകളും നിര്‍മിച്ചത് മമ്മൂട്ടിയുടെ മാനേജരായ ആന്റോ ജോസഫാണ്.
എന്നാല്‍ ഇടക്കാലത്ത് ആന്റോ മറ്റു നടന്‍മാരെ വെച്ച് സിനിമ ചെയ്തത് ഫാന്‍സ് അസോസിയേഷനില്‍ തര്‍ക്കങ്ങളുണ്ടാകാന്‍ കാരണമായി.
കൂടാതെ ആന്റോ ജോസഫ് നിര്‍മിച്ച 'ഭാര്യ അത്ര പോര' എന്ന ജയറാം ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനായി ഉയര്‍ന്ന കലക്ഷന്‍ നേടിവരുന്ന മമ്മൂട്ടി ചിത്രമായ 'ഇമ്മാനുവല്‍' തിയറ്ററുകളില്‍ നിന്ന് മാറ്റി ജയറാം ചിത്രത്തിന് കൂടുതല്‍ പരിഗണന നല്‍കിയതും തര്‍ക്കം രൂക്ഷമാകാനിടയായി. 'ഇമ്മാനുവല്‍' നിര്‍മിച്ചത് മമ്മൂട്ടിയുടെ മേക്കപ്പ് മാനായ എസ്. ജോര്‍ജാണ്. ഫാന്‍സ് അസോസിയേഷനില്‍ പെടാത്തവര്‍ നിര്‍മിച്ച മമ്മൂട്ടി ചിത്രങ്ങള്‍ക്ക് വേണ്ടത്ര പ്രചാരണം ലഭിക്കുന്നില്ലെന്നതും മറ്റൊരു കാരണമാണ്. മമ്മൂട്ടിയുടെ സിനിമകളുടെ പരസ്യങ്ങള്‍ പോലും വാരികക്ക് കിട്ടാതായി.
മമ്മൂട്ടിയുടെ ഫാന്‍സ് നേതാക്കളെ അനുകൂലിച്ചും എതിര്‍ത്തും അസോസിയേഷന്‍ അംഗങ്ങള്‍ ഫേസ്ബുകിലൂടെ കമന്റുകള്‍ വ്യാപകമായി നടത്തുന്നുണ്ട്. ഇതിനിടെ ഒരു ഫാന്‍സ് നേതാവിനെ കുറ്റപ്പെടുത്തികൊണ്ടുള്ള പ്രസ്താവന മമ്മൂട്ടി ടൈംസില്‍ പ്രസിദ്ധീകരിച്ചതും പ്രശ്‌നം സൃഷ്ടിച്ചു.
Keywords: Celebration, Fans Association, Mammootty, Times Magazine, Kochi, Facebook, Entertainment, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.