ദുബൈയില്‍ 9 ലക്ഷം മലയാളികള്‍

 


ADVERTISEMENT

ദുബൈ: യു.എ.ഇയില്‍ എത്ര മലയാളികളുണ്ടെന്ന്  അറിയാമോ? ഒരു സ്വതന്ത്ര ഏജന്‍സി തയ്യാറാക്കിയ കണക്കനുസരിച്ച് യു.എ.ഇയില്‍ 22 ലക്ഷം ഇന്ത്യക്കാരുണ്ട്. അതില്‍ 40 ശതമാനം മലയാളികളാണ്. എന്നു വച്ചാല്‍ ഏകദേശം ഒമ്പത് ലക്ഷത്തോളം മലയാളികളാണ് എമിറേറ്റ്‌സിലുള്ളത്.

ഇന്ത്യക്കാരുടെ എണ്ണത്തിന്റെ കാര്യത്തില്‍ സൗദി അറേബ്യയാണ് രണ്ടാം സ്ഥാനത്ത്. 15 ലക്ഷം ഇന്ത്യക്കാര്‍ ഈ രാജ്യത്തുണ്ട്. യു.എ.ഇയിലുള്ള മൊത്തം ജനസംഖ്യയുടെ 80 ശതമാനവും വിദേശികളാണ്. ഇതില്‍ 26 ശതമാനം പേര്‍ ഇന്ത്യക്കാരാണെന്ന് ചുരുക്കം.

ദുബൈയില്‍ 9 ലക്ഷം മലയാളികള്‍130 രാജ്യങ്ങളിലായി 1.13 കോടി ഇന്ത്യക്കാര്‍ ജോലിചെയ്യുന്നുണ്ട്. ഇതിന്റെ 20 ശതമാനവും യു.എ.ഇയിലാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ഓവര്‍സീസ് നിക്ഷേപം ലഭിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇതു മാത്രമല്ല ഇന്ത്യയില്‍ നിക്ഷേപം നടത്തുന്ന രാജ്യങ്ങളില്‍ യു.എ.ഇ. പത്താം സ്ഥാനത്തുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ബിസിനസ്‌സ് പങ്കാളി കൂടിയാണ് യു.എ.ഇ.

Keywords: Malayalis, UAE, Saudi Arabia, NRIs, Gulf, India, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia