ബാല­കൃഷ്­ണ പി­ള്ള­യ്­ക്കു ക്യാ­ബിന­റ്റ് റാ­ങ്ക് നല്‍­കി­യാല്‍ ചെര്‍­ക്ക­ള­ത്തി­നു വേ­ണം അ­തേ പ­ദ­വി­യെ­ന്ന് ലീ­ഗ്

 


ADVERTISEMENT

തിരു­വ­ന­ന്ത­പു­രം: സംസ്ഥാ­ന സര്‍­ക്കാര്‍ പു­തു­താ­യി രൂ­പീ­ക­രി­ക്കു­ന്ന മു­ന്നോ­ക്ക സ­മുദാ­യ ക്ഷേ­മ ക­മ്മീ­ഷന്‍ ചെ­യര്‍­മാന്‍ സ്ഥാ­ന­ത്തേ­ക്കു പ­രി­ഗ­ണി­ക്കുന്ന കേ­രള കോണ്‍­ഗ്ര­സ് ബി ചെ­യര്‍­മാന്‍ ആര്‍ ബാ­ല­കൃഷ്­ണ പി­ള്ള­യ്­ക്ക് ക്യാ­ബിന­റ്റ് റാ­ങ്ക് പദ­വി നല്‍­കാ­നു­ള്ള നീ­ക്കം വി­വാ­ദ­ത്തില്‍. പ്ര­ശ്‌­ന­ത്തില്‍ ഇ­ട­പെ­ടാന്‍ മു­സ്­ലിം­ലീ­ഗ് നേ­തൃത്വം തീ­രു­മാ­നി­ച്ച­താ­യാ­ണു വി­വ­രം.

ലീ­ഗ് നേ­താവും മുന്‍ മ­ന്ത്രി­യുമാ­യ ചെര്‍ക്ക­ളം അ­ബ്ദുല്ല­യു­ടെ ന്യൂ­ന­പ­ക്ഷ ക്ഷേ­മ ക­മ്മീ­ഷന്‍ ചെ­യ­ര്‍­മാന്‍ സ്ഥാ­ന­ത്തിനും ക്യാ­ബി­ന­റ്റ് റാ­ങ്ക് വേ­ണം എ­ന്നാ­ണ് ലീ­ഗ് ആ­വ­ശ്യ­പ്പെ­ടു­ക. മാ­ത്ര­മല്ല, മു­ന്‍ മ­ന്ത്രിയും മു­തിര്‍­ന്ന ലീ­ഗ് നേ­താ­വുമാ­യ നാ­ലക­ത്ത് സൂ­പ്പി­യു­ടെ വ­ള്ളു­വ­നാ­ട് വിക­സ­ന അ­തോ­റി­റ്റി ചെ­യര്‍­മാന്‍ സ്ഥാ­ന­ത്തിനും ക്യാ­ബിന­റ്റ് പ­ദ­വി വേ­ണ­മെ­ന്ന് ലീ­ഗി­നു­ള്ളില്‍ ഒ­രു വി­ഭാ­ഗം വാ­ദി­ച്ചു തു­ട­ങ്ങി­യി­ട്ടുണ്ട്.

സിഡ്‌കോ ചെ­യര്‍­മാനും മു­ന്‍ മ­ന്ത്രിയും പ്രമു­ഖ ലീ­ഗ് നേ­താ­വുമാ­യ സി ടി അ­ഹ്മദ­ലിക്കും ക്യാ­ബിന­റ്റ്  റാങ്കിന് അര്‍ഹതയുണ്ട്. സൂ­പ്പി­യു­ടെയും അ­ഹ്മദ­ലി­യു­ടെയും വാ­ദ­ങ്ങള്‍­ക്ക് ലീ­ഗി­നു­ള്ളില്‍ ത­ന്നെ പൊ­തു പിന്തു­ണ ഇ­ല്ലെ­ങ്കിലും ചെര്‍­ക്ക­ള­ത്തി­ന് ക്യാ­ബിന­റ്റ് റാ­ങ്ക് ഉ­റ­പ്പാ­ക്കാന്‍ മുന്ന­ണി ത­ല­ത്തില്‍ ത­ന്നെ പാര്‍­ട്ടി ശ­ക്ത­മാ­യി ഇ­ട­പെ­ടും. ഇ­ക്കാ­ര്യ­ത്തില്‍ ലീ­ഗ് നി­യ­മ­സ­ഭാക­ക്ഷി നേ­താവും വ്യ­വസാ­യ മ­ന്ത്രി­യുമാ­യ പി കെ ­കു­ഞ്ഞാ­ലി­ക്കു­ട്ടി ഉള്‍­പ്പെ­ടെ നേ­താ­ക്ക­ളെല്ലാം ഒ­രേ അ­ഭി­പ്രാ­യ­ക്കാ­രാണ്.

ബാല­കൃഷ്­ണ പി­ള്ള­യ്­ക്കു ക്യാ­ബിന­റ്റ് റാ­ങ്ക് നല്‍­കി­യാല്‍ ചെര്‍­ക്ക­ള­ത്തി­നു വേ­ണം അ­തേ പ­ദ­വി­യെ­ന്ന് ലീ­ഗ്
Cherkalam Abdulla
ചെര്‍ക്ക­ളം എ­ന്ന വ്യ­ക്തി­യല്ല പ്ര­ശ്‌­ന­മെന്നും മു­ന്നോ­ക്ക ക്ഷ­മ ക­മ്മീ­ഷന്‍ ചെ­യര്‍­മാന്‍ സ്ഥാ­ന­ത്തി­ന് ക്യാ­ബിന­റ്റ് റാ­ങ്ക് നല്‍­കി­യാല്‍ ന്യൂ­ന­പ­ക്ഷ ക്ഷേ­മ ക­മ്മീ­ഷന്‍ ചെ­യര്‍­മാന്‍ സ്ഥാ­ന­ത്തി­നും സ്വാ­ഭാ­വി­ക­മാ­യി അ­തേ പദ­വി ല­ഭിക്ക­ണം എന്നും മു­തിര്‍­ന്ന ലീ­ഗ് നേ­താ­വ് കെ വാര്‍­ത്ത­യോ­ടു പ­റ­ഞ്ഞു. എ­ന്നാല്‍ ന്യൂ­ന­പ­ക്ഷ ക്ഷേ­മ ക­മ്മീ­ഷന്‍ രൂ­പീ­ക­രി­ച്ച സ­മയ­ത്ത് തങ്ങള്‍ ഈ ആ­വശ്യം ഉ­ന്ന­യി­ച്ചി­രു­ന്നി­ല്ലെ­ന്ന് അ­ദ്ദേ­ഹം ചൂ­ണ്ടി­ക്കാട്ടി. ഇ­പ്പോള്‍ മു­ന്നോ­ക്ക ക്ഷേ­മ ക­മ്മീ­ഷന്‍ ചെ­യ­ര്‍­മാന്‍ സ്ഥാ­നം ഏ­റ്റെ­ടു­ക്കാന്‍ ആര്‍ ബാ­ല­കൃഷ്­ണ പി­ള്ള മു­ന്നോ­ട്ടു വ­യ്­ക്കു­ന്ന ഉ­പാ­ധി എ­ന്ന നി­ല­യി­ലാണ് ഈ പ്ര­ശ്‌­നം ചര്‍­ച­യാ­വു­ന്നത്.

പി­ള്ള­യെ­പ്പോ­ലെ ത­ന്നെ മു­തിര്‍­ന്ന നേ­താവും മുന്‍ മ­ന്ത്രി­യുമാ­യ ചെര്‍­ക്ക­ള­ത്തി­നു വേ­ണ്ടി ലീ­ഗ് മു­മ്പ് ഇത്ത­ര­മൊ­രു അ­വ­കാ­ശ­വാ­ദം ഉ­ന്ന­യി­ക്കാ­തി­രുന്ന­ത് വി­വാ­ദം ഒ­ഴി­വാ­ക്കാ­നാ­ണ്. എ­ന്നാല്‍ മു­ന്നോ­ക്ക ക­മ്മീ­ഷനും ന്യൂ­ന­പ­ക്ഷ ക­മ്മീ­ഷനും ത­മ്മില്‍ ഇ­പ്പോ­ഴും ഭാ­വി­യിലും വി­വേച­നം ഉ­ണ്ടാ­കാന്‍ സ­മ്മ­തി­ക്കി­ല്ലെ­ന്നാ­ണ് ലീ­ഗ് നി­ല­പാട്.

കെ ബി ഗ­ണേ­ഷ് കു­മാര്‍ മ­ന്ത്രി­സ­ഭ­യില്‍ നി­ന്നു രാ­ജി­വ­ച്ച ഒ­ഴി­വ് കോണ്‍­ഗ്ര­സി­നു നല്‍­കി­യ­തി­നു പ്ര­ത്യു­പ­കാ­ര­മാ­യാ­ണ് മു­ന്നോ­ക്ക ക്ഷേ­മ ക­മ്മീ­ഷന്‍ ചെ­യര്‍­മാന്‍ സ്ഥാ­നം ക്യാ­ബി­ന­റ്റ് റാ­ങ്കോ­ടെ ബാ­ല­കൃഷ്­ണ പി­ള്ള­യ്­ക്കു നല്‍­കു­ന്നത്. ആ സ്ഥാ­നം ഏ­റ്റെ­ടു­ക്ക­ു­ന്ന കാര്യം തീ­രു­മാ­നി­ച്ചി­ട്ടി­ല്ലെന്നും ക്യാ­ബി­ന­റ്റ് റാ­ങ്കെ­ന്നു കേ­ട്ടാല്‍ ത­ന്റെ വാ­യി­ല്‍ വെ­ള്ള­മൂ­റു­ക­യൊ­ന്നു­മി­ല്ലെന്നും പി­ള്ള ശ­നി­യാ­ഴ്­ച പ­റ­ഞ്ഞി­രുന്നു. എ­ങ്കി­ലും ചോ­ദി­ച്ചു വാ­ങ്ങി­യ­തു­ത­ന്നെ­യാ­ണ് ആ സ്ഥാ­ന­വും റാ­ങ്കു­മെ­ന്നാ­ണു വ്യ­ക്ത­മാ­യ സൂച­ന.

Keywords: Thiruvananthapuram, Kerala, Congress, Ganesh Kumar, Minister, Politics, Muslim-League, Cabinet, R.Balakrishna Pillai, Muslim League for cabinet rank for Cherkalam Abdulla, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia