ലീയുടെ സന്ദര്‍ശനം: പാക്കിസ്ഥാനില്‍ മൊബൈല്‍ സര്‍വീസ് സ്തംഭിപ്പിച്ചു

 


ADVERTISEMENT

ഇസ്ലാമാബാദ്: ചൈനീസ് പ്രധാനമന്ത്രി ലീ കെഷാങ്ഗിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി പാക്കിസ്ഥാനില്‍ മൊബൈല്‍ സര്‍വീസ് സ്തംഭിപ്പിച്ചു. സുരക്ഷാകാരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് അധികൃതരുടെ നടപടി. ഇസ്ലാമാബാദ്, റാവല്‍ പിണ്ടി എന്നീ നഗരങ്ങളിലെ മൊബൈല്‍ സര്‍വീസുകളാണ് നിറുത്തിയത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനീസ് പ്രധാനമന്ത്രി ഇന്ന് (ബുധനാഴ്ച) ഇസ്ലാമാബാദിലെത്തി. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും കാവല്‍ പ്രധാനമന്ത്രി മിര്‍ ഹസര്‍ ഖാന്‍ ഖോസോയും കെഷാങിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ഉഭയകക്ഷി പ്രശ്‌നങ്ങളും പ്രദേശിക പ്രശ്‌നങ്ങളുമാണ് രണ്ട് ദിവസത്തെ കെഷാങിന്റെ സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകുക.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പാക്കിസ്ഥാന്‍ ടെലികമ്യൂണിക്കേഷന്‍ അതോറിട്ടി(പിറ്റിഎ) എല്ലാ സെല്ലുലാര്‍ കമ്പനികളും പ്രാദേശിക സമയം ഉച്ചക്ക് 1 മണി വരെ സര്‍വ്വീസ് നിര്‍ത്തിവെക്കാന്‍ ഔദ്യോഗിക അറിയിപ്പ് നല്‍കിയിട്ടുണ്ട്. ആക്രമികള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് ആക്രമണങ്ങള്‍ നിരന്തരമായി നടത്താറുള്ളതു കൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ലീയുടെ സന്ദര്‍ശനം: പാക്കിസ്ഥാനില്‍ മൊബൈല്‍ സര്‍വീസ് സ്തംഭിപ്പിച്ചുതിവ്രവാദ ആക്രമണങ്ങള്‍ രൂക്ഷമായ പാക്കിസ്ഥാനില്‍ പ്രത്യേക ദിവസങ്ങളില്‍ ഇത്തരത്തില്‍ മൊബൈല്‍ സര്‍വീസുകള്‍ സ്തംഭിപ്പിക്കാറുണ്ട്.

SUMMARY: Islamabad: Pakistani authorities today shut mobile services in Islamabad and the nearby garrison city of Rawalpindi over security concerns on the arrival of Chinese Premier Li Keqiang in the nation's capital.

Keywords: World news, Islamabad, Pakistani authorities, Shut, Mobile services, Islamabad, Garrison, Rawalpindi, Security concerns, Arrival, Chinese Premier, Li Keqiang,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia