കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

 


ADVERTISEMENT

വെച്ചൂച്ചിറ:  കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി.  കൊല്ലമുള പതിനഞ്ചില്‍ പള്ളിപ്പടി വെട്ടിമറ്റം വി. ജെ. മത്തായിയുടെ (അപ്പച്ചന്‍) ഭാര്യ ലിസി (വിജയമ്മ - 45) ആണ് കുത്തേറ്റുമരിച്ചത്. സംഭവത്തിനു ശേഷം പാസ്‌പോര്‍ട്ടുമായി രക്ഷപ്പെടാന്‍ ശ്രമിച്ച മത്തായി (53) യെ പോലീസ് അറസ്റ്റുചെയ്തു.

ഞായറാഴ്ച രാത്രി 12 മണിയോടെ ലിസിയുടെ കുടുംബവീടായ പള്ളിപ്പറമ്പിലാണു സംഭവം. കൊലപാതകത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ് : പ്രണയവിവാഹിതരായ മത്തായിയും ലിസിയും 10 വര്‍ഷത്തിലേറെയായി  പിണങ്ങി കഴിയുകയാണ്. മാതാവ് തങ്കമ്മയോടൊപ്പമാണ് ലിസിയും മക്കളായ അജേഷ്, അജിന്‍ എന്നിവരും താമസിച്ചിരുന്നത്. പത്തു വര്‍ഷമായി ഷാര്‍ജയില്‍ ജോലി നോക്കുന്ന മത്തായി, അവധിക്കുവരുമ്പോള്‍ ലിസിയുടെ വീടിന് തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിലാണു താമസിച്ചിരുന്നത്.

എരുമേലിയിലെ ഒരു സ്ഥാപനത്തില്‍ സെയില്‍സ് വുമണായി ജോലി നോക്കുകയായിരുന്നു ലിസി. ഇവര്‍ക്കു സ്വഭാവദൂഷ്യമുണ്ടെന്ന മത്തായിയുടെ സംശയത്തെ തുടര്‍ന്നാണ് ഇരുവരും അകന്നുകഴിയുന്നത്. വിദേശത്തുനിന്നും മത്തായി അയച്ചുകൊടുത്തിരുന്ന പണം ലിസി ധൂര്‍ത്തടിച്ചു കളഞ്ഞെന്നും തന്നിഷ്ടപ്രകാരം ജീവിക്കുകയാണെന്നും മത്തായി പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ഓഗസ്റ്റില്‍ മകള്‍ ആശയുടെ വിവാഹത്തിനു നാട്ടിലെത്തിയ ഇവര്‍ തമ്മില്‍ കലഹമുണ്ടായതിനെ തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി ചെന്നിരുന്നു. തുടര്‍ന്ന് പോലീസിന്റെ മധ്യസ്ഥതയില്‍ രണ്ടുപേരെയും  ഒരുമിച്ച് ജീവിക്കാന്‍ നിര്‍ദേശിച്ച് വെച്ചൂച്ചിറ പോലീസ്  പറഞ്ഞയച്ചു. പിന്നീട് വിദേശത്തേക്കു മടങ്ങിയ മത്തായി കഴിഞ്ഞ 12ന് ആണ് നാട്ടിലെത്തിയത്.

 ലിസി ജോലിക്കുപോകുന്നതില്‍ എതിര്‍പുള്ള മക്കള്‍ ഇതേചൊല്ലി അമ്മയുമായി വഴക്കിട്ടിരുന്നു. തുടര്‍ന്ന് മക്കളെ ലിസി വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. രാത്രി ഇവര്‍ വഴിയില്‍ നില്‍ക്കുന്നതു കണ്ട മത്തായി മക്കളോടു കാരണം തിരക്കി. തുടര്‍ന്ന് പ്രകോപിതനായി രാത്രി ലിസിയുടെ വീട്ടിലെത്തിയ മത്തായി ഭാര്യയുമായി വഴക്കിട്ടു. പിടിവലിക്കിടെ മത്തായി കത്തികൊണ്ട് ലിസിയെ കുത്തുകയായിരുന്നെന്നു പോലീസ് പറഞ്ഞു.

കുത്തേറ്റു പിടഞ്ഞ ലിസിയെ ഉടന്‍ തന്നെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും  എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിങ്കളാഴ്ച പുലര്‍ച്ചെയാണ്  ഇവര്‍ മരിച്ചത്. മരണവിവരമറിഞ്ഞ് പാസ്‌പോര്‍ടുമായി രക്ഷപ്പെടാന്‍
കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി
ശ്രമിച്ച മത്തായിയെ എ.എസ്.ഐ. സൈനുലാബുദ്ദീന്റെ നേതൃത്വത്തില്‍ പോലീസ് പിടികൂടുകയായിരുന്നു.

ലിസിയുടെ മക്കള്‍: ആശ, അജേഷ്, അജിന്‍. മരുമക്കള്‍: വിജോ, സൗമ്യ.

Keywords: Quarrel, Husband, Wife, Killed, Arrest, Police, Children., Obituary,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia