ഗൗതം മേനോന്‍ ചിത്രത്തില്‍ പോലീസ് ഓഫീസറുടെ വേഷത്തില്‍ മമ്മൂട്ടി

 


ADVERTISEMENT

ഗൗതം മേനോന്‍ ഒരുക്കുന്ന ആദ്യ മലയാള ചിത്രത്തില്‍ മമ്മൂട്ടിക്ക് പോലീസ് വേഷം. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. കഥകേട്ട മമ്മൂട്ടി സിനിമ ചെയ്യാമെന്ന് സമ്മതിച്ചതായി ഗൗതം മേനോന്‍ തന്നെയാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

രണ്ടു പേരും ഇപ്പോള്‍ വിവിധ പ്രോജക്ടുകളുടെ തിരക്കിലായത് കൊണ്ട് 2014 ആദ്യമാകും ഷൂട്ടിങ്ങ് തുടങ്ങുക. വേട്ടയാട് വിളയാടിന് ശേഷം ഗൗതം ചെയ്യുന്ന പോലീസ് സ്‌റ്റോറി കൂടിയാണ് ഈ മമ്മൂട്ടി ചിത്രം. തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ മമ്മൂട്ടിക്കുള്ള ജനപ്രീതിയാണ് ഇങ്ങനെയൊരു ചിത്രം എടുക്കാന്‍ തനിക്ക്

ഗൗതം മേനോന്‍ ചിത്രത്തില്‍ പോലീസ് ഓഫീസറുടെ വേഷത്തില്‍ മമ്മൂട്ടിപ്രചോദനം നല്‍കിയതെന്ന് സംവിധായകന്‍ പറഞ്ഞു. ഇത് കൂടാതെ ഫഹദ് ഫാസിലിനെ നായകനാക്കി മറ്റൊരു ചിത്രവും ഗൗതം മേനോന്‍ മലയാളത്തില്‍ എടുക്കുന്നുണ്ട്. മമ്മൂട്ടി ചിത്രത്തിന് ശേഷമാകും അതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുക.

SUMMARY: Mammootty will play the role of a police officer in Gautham Menon's upcoming Malayalam project. Shooting will start in early 2014.

Keywords : Mammootty, Malayalam, Film, Director, Mammootty, Media, Entertainment, Gautham Menon, Police, Story, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia