അധികാരമില്ലാത്ത കസേരയില്‍ കെ.ടി.ഡി.സി. ചെയര്‍മാന്‍ വിജയന്‍ തോമസിനു പരിഭവം, പരാതി

 


ADVERTISEMENT

തിരുവനന്തപുരം: തനിക്ക് അധികാരമില്ലാത്തതില്‍ കെ.ടി.ഡി.സി. ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ വിജയന്‍ തോമസിനു പരിഭവം. അദ്ദേഹം അത് പരാതിയായി ടൂറിസം മന്ത്രി എ.പി. അനില്‍കുമാറിനെ രേഖാമൂലം അറിയിക്കുകയും ചെയ്തു. മന്ത്രിയും മാനേജിംഗ് ഡയറക്ടര്‍ എന്‍ പ്രശാന്തുമാണ് കെ.ടി.ഡി.സി. ഭരിക്കുന്നതെന്നാണ് ജയ്ഹിന്ദ് ടി.വി. ഡയറക്ടര്‍ കൂടിയായ വിജയന്‍ തോമസിന്റെ ആരോപണം.

സംസ്ഥാനത്തെ വിവിധ ബോര്‍ഡ്, കോര്‍പറേഷന്‍ ചെയര്‍മാന്‍മാരുടെ യോഗം വിളിച്ചുചേര്‍ത്ത് സംയുക്ത നിവേദനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കൊടുത്തിട്ടു മാസങ്ങളായെങ്കിലും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് ഇപ്പോഴത്തെ നീക്കം. ബോര്‍ഡ്, കോര്‍പറേഷന്‍ ചെയര്‍മാന്മാരുടെ അധികാരവും ശമ്പളവും വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ടു കഴിഞ്ഞ സെപ്റ്റംബറിലാണ് മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയത്.

തങ്ങളുടെ ആവശ്യങ്ങളോടു സര്‍ക്കാര്‍ സ്വീകരിക്കുന്നത് നിഷേധാത്മക നിലപാടാണെന്ന പരാതിയാണ് വിജയന്‍ തോമസിന്റേത്. സര്‍ക്കാരിനു പ്രതിമാസം വലിയ വരുമാനമുണ്ടാക്കിക്കൊടുക്കുന്ന കെ.ടി.ഡി.സിയുടെ ചെയര്‍മാന് ബോര്‍ഡ് മീറ്റിംഗില്‍ അധ്യക്ഷത വഹിക്കാനുള്ള അധികാരം മാത്രമേയുള്ളു എന്നത് നിര്‍ഭാഗ്യകരമാണെന്ന് പരാതിയില്‍ അന്നും ഇന്നും പറയുന്നു. നിലവിലെ എം.ഡിയാകട്ടെ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ ചുമതല കൂടിയുള്ളയാളാണ്. തങ്ങള്‍ക്കൊരു മുഴുവന്‍ സമയ എം.ഡിയെ തരാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നുമില്ല.

അധികാരമില്ലാത്ത കസേരയില്‍ കെ.ടി.ഡി.സി. ചെയര്‍മാന്‍ വിജയന്‍ തോമസിനു പരിഭവം, പരാതിചെയര്‍മാന്‍ പദിവിയില്‍ ഇരിക്കുന്നയാള്‍ക്ക് മതിയായ അധികാരമില്ലാത്തതിനാല്‍ ഉണ്ടാകുന്ന വീഴ്ചകള്‍ നിരവധിയുണ്ടെന്നും അത് കെ.ടി.ഡി.സി.ക്ക് ദോഷകരമാണെന്നും വിജയന്‍ തോമസ് കുറ്റപ്പെടുത്തുന്നു. 2006 മുതല്‍ നിര്‍മാണം നടത്തുന്ന ചെന്നൈയിലെ കേരളാ ഹൗസ് ഹോട്ടല്‍ കോംപ്ലക്‌സ് പൂര്‍ത്തിയാകാത്തത് ഇതിനുദാഹരണമാണ്. 22 കോടി മുടക്കിയാണ്‌ 91 മുറികളുള്ള കോംപ്ലക്‌സ നിര്‍മിക്കുന്നത്. അതേസമയം, കെ.ടി.ഡി.സി. ചെയര്‍മാനും എം.ഡിയും തമ്മില്‍ ചില പടലപ്പിണക്കങ്ങളുണ്ടെന്ന സൂചനയാണ് മന്ത്രിയുടെ ഓഫീസ് നല്കുന്നത്. അത് പരിഹരിക്കാന്‍ മന്ത്രി ശ്രമിക്കുകയാണത്രേ. നിയമനങ്ങളും സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലാണു തര്‍ക്കം.

Keywords:  Thiruvananthapuram, Kerala, KTDC, MD, Jaihind TV Director, Minister A.P. Anil Kumar, Vijayan Thomas, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia