കര്‍ണാടകയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; മൂന്നുമണിവരെ 40 ശതമാനം

 


ADVERTISEMENT

ബാംഗ്ലൂര്‍: കര്‍ണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. വൈകിട്ട് മൂന്നുമണിവരെ 40 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തി. ഉച്ചവരെ സാമാന്യം വേഗതയില്‍ നടന്നിരുന്ന വോട്ടെടുപ്പ് ഉച്ചതിരിഞ്ഞതോടെ മന്ദഗതിയിലാണ് നീങ്ങുന്നത്.

വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. കോലാര്‍, ചിക്കമംഗളൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ചെറിയ തോതില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായെങ്കിലും വോട്ടെടുപ്പ് പൊതുവെ സമാധാനപരമാണ്. പ്രമുഖ നേതാക്കളെല്ലാം രാവിലെതന്നെ അതാത് കേന്ദ്രങ്ങളിലെത്തി സമ്മതിദാന അവകാശം രേഖപ്പെടുത്തി. മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, കെ.ജെ.പി. നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ്. യെഡിയൂരപ്പ, ബി.ജെ.പി. നേതാവ് വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രി വീരപ്പ മൊയ്‌ലി, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, മുന്‍ പ്രധാനമന്ത്രി എച്ച.ഡി. ദേവഗൗഡ തുടങ്ങിയവര്‍ അതാതിടങ്ങളിലെ ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്തി.

കര്‍ണാടകയിലെ 224 അംഗ നിയമസഭയില്‍ 223 മണ്ഡലങ്ങളിലേക്കാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടന്നത്. മൈസൂര്‍ പെരിയപട്ടം മണ്ഡലത്തിലെ വോട്ടെടുപ്പ് ബി.ജെ.പി. സ്ഥാനാര്‍ത്ഥിയുടെ മരണത്തെത്തുടര്‍ന്ന് മാറ്റിവെച്ചിട്ടുണ്ട്. അവിടെ വോട്ടെടുപ്പ് 28 ന് നടക്കും. 3000 ത്തോളം സ്ഥാനാര്‍ത്ഥികളാണ് സംസ്ഥാനത്ത് മത്സര രംഗത്തുള്ളത്. 55,000 ബൂത്തുകളാണ് നാല് കോടിയോളം വരുന്ന വോട്ടര്‍മാര്‍ക്കായി കര്‍ണാടകയില്‍ സജ്ജീകരിച്ചത്. ബുധനാഴ്ചയാണ് വോട്ടെണ്ണല്‍. അന്ന് ഉച്ചയാകുമ്പോഴേക്കും സംസ്ഥാനം ആരുഭരിക്കുമെന്ന് തെളിയും.

ആദ്യത്തെ മൂന്ന് മണിക്കൂറിനുള്ളില്‍ 15 മുതല്‍ 20 ശതമാനം വരെ വോട്ടുകളാണ് പല ബൂത്തുകളിലും രേഖപ്പെടുത്തിയത്. ഗോവിന്ദരാജ നഗറിലെ 92 -ാം നമ്പര്‍ ബൂത്തില്‍ വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് വോട്ടെടുപ്പ് മുക്കാല്‍ മണിക്കൂറോളം തടസപ്പെട്ടു. കോലാറില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വത്തൂര്‍ പ്രകാശന്റെ അനുനായികളില്‍ നിന്ന് പോലീസ് ആയുധങ്ങള്‍ പിടികൂടി.

കര്‍ണാടകയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; മൂന്നുമണിവരെ 40 ശതമാനംഹോലെ നരസിപ്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എസ്.ജി. അനുപമയെ ദേഹാസ്വസ്ഥത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷിമോഗയില്‍ വോട്ടര്‍മാരെ സ്വാധീനിച്ചുവെന്നാരോപിച്ച് നാല് ബി.ജെ.പി. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

കര്‍ണാടകയില്‍ ബി.ജെ.പി. വീണ്ടും അധികാരത്തില്‍ വരുന്നതിന്റെ സൂചനയാണ് പോളിംഗിലെ ആദ്യ ഘട്ടം വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ പ്രസ്താവിച്ചു.

Keywords : Bangalore, Karnataka, Election, Voters, National, Assembly polls, BJP, Congress, JDS , Janatha Party , Chief Minister, B.S. Yeddyurappa, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia