Follow KVARTHA on Google news Follow Us!
ad

തമിഴ്‌നാട്ടില്‍ ബലാല്‍സംഗത്തിനിരയായ 80കാരി അത്യാസന്ന നിലയില്‍

സേലം: തമിഴ്‌നാട്ടില്‍ ബലാല്‍സംഗത്തിനിരയായ എണ്‍പതുകാരിയെ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.National news, Salem, Shocking incident, 80-year old, Woman, Allegedly, Raped, 41-year-old man, Admitted, Hospital, Serious condition.
സേലം: തമിഴ്‌നാട്ടില്‍ ബലാല്‍സംഗത്തിനിരയായ എണ്‍പതുകാരിയെ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെതുടര്‍ന്ന് പച്ചക്കറികച്ചവടക്കാരനായ പളനിവേലിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു. വിധവയായ സ്ത്രീ ആശുപത്രിയില്‍ മരണവുമായി മല്ലടിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

തമിഴ്‌നാട്ടിലെ മല്ലിയകരിയിലാണ് സംഭവം നടന്നത്. തനിച്ച്താമസിക്കുന്ന സ്ത്രീയുടെ വീട്ടില്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് പളനിവേല്‍ എത്തിയത്. വാതിലില്‍ മുട്ടിയ പളനിവേല്‍ സ്ത്രീയോട് കുടിക്കാന്‍ വെള്ളമാവശ്യപ്പെട്ടു. എന്നാല്‍ പളനിവേലിന്റെ ആവശ്യം നിരസിച്ച് വാതിലടക്കാന്‍ തുടങ്ങുന്നതിനിടയില്‍ ഇയാള്‍ ബലം പ്രയോഗിച്ച് അകത്തുകടക്കുകയായിരുന്നു. തുടര്‍ന്ന് സ്ത്രീയെ ക്രൂരമായി ബലാല്‍സംഗത്തിനിരയാക്കി. ഇവരുടെ സ്വകാര്യ ഭാഗങ്ങളില്‍ ഇയാള്‍ കടിച്ചുപറിച്ചുവെന്നാണ് റിപോര്‍ട്ട്. നാട്ടുകാരാണ് ആംബുലന്‍സ് വിളിച്ച് ആതൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ നില വഷളായതോടെ മോഹന്‍ കുമാരമംഗലം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് ഇവരെ മാറ്റുകയായിരുന്നു.
 National news, Salem, Shocking incident, 80-year old, Woman, Allegedly, Raped, 41-year-old man, Admitted, Hospital, Serious condition.

സ്ത്രിയുടെ നില അതീവ ഗുരുതരമാണ് ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രതിയായ പളനിവേലിന് രണ്ട് ഭാര്യമാരും നാലു കുട്ടികളുമുണ്ട്.

SUMMARY: Salem: In a shocking incident, an 80-year old woman was allegedly raped by a 41-year-old man following which she was admitted to a hospital in a serious condition.

Keywords: National news, Salem, Shocking incident, 80-year old, Woman, Allegedly, Raped, 41-year-old man, Admitted, Hospital, Serious condition.

Post a Comment