ഉമ്മന്‍ ചാണ്ടിയെ മാറ്റാന്‍ ഐ ഗ്രൂപ്പ് നേരത്തേശ്രമിച്ചു; കെ വാര്‍ത്ത അന്ന് റിപോര്‍ട്ട് ചെയ്തു
May 23, 2013, 14:34 IST
ADVERTISEMENT
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിസ്ഥാനത്തു നിന്നു മാറ്റി രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാനുള്ള 'ഓപ്പറേഷന്' സംസ്ഥാന കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പ് മാസങ്ങള്‍ക്കു മുമ്പേ ആസൂത്രണം ചെയ്തു. കെവാര്‍ത്ത ഇക്കാര്യം അന്നേ റിപോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍, സര്‍ക്കാരിന്റെ കാലാവധി നേര്‍പകുതിയാകുമ്പോള്‍ തുടങ്ങാനിരുന്ന ശ്രമം ഇപ്പോള്‍തന്നെ തുടങ്ങിയത് രമേശിനെ മന്ത്രിയാക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ എ ഗ്രൂപ്പ് രമേശിനെ അപമാനിച്ചുവെന്ന വികാരം ശക്തമായ പശ്ചാത്തലത്തിലാണ്.
രമേശിന്റെ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തിന്റെ കാലാവധി പൂര്‍ത്തിയാകുന്നതും സര്‍ക്കാരിനു രണ്ടര വര്‍ഷമാകുന്നതും ഒരേ സമയത്താണ്. മറ്റൊരു കെപിസിസി പ്രസിഡന്റിനെ നിയമിക്കുമ്പോള്‍ രമേശിനെ മുഖ്യമന്ത്രിയാക്കുക, ഉമ്മന്‍ ചാണ്ടിയെ മാറ്റുക എന്നതായിരുന്നു ഹൈക്കമാന്‍ഡിനു മുന്നില്‍ ഐ ഗ്രൂപ്പ് വെയ്ക്കാനിരുന്ന പാക്കേജ്. കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിനു കൊടുക്കുന്നതില്‍ വിരോധമില്ലെന്നും അവര്‍ നിലപാടെടുത്തിരുന്നു.
എന്നാല്‍, ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പായി തരംഗം സൃഷ്ടിക്കാനുദ്ദേശിച്ചു കേരളയാത്ര നടത്തി തിരുവനന്തപുരത്തെത്തിയ രമേശിനെ ഉപമുഖ്യമന്ത്രിയാക്കാന്‍ ഇറങ്ങിത്തിരിച്ച ഐ ഗ്രൂപ്പിന് തിരിച്ചടിയാണു നേരിട്ടത്. ആഭ്യന്തര വകുപ്പ് കൊടുക്കാന്‍ എ ഗ്രൂപ്പ് വിസമ്മതിച്ചതോടെ പാളിപ്പോയ മന്ത്രിസഭാ പ്രവേശന നീക്കം ഇപ്പോള്‍ മറ്റാരുടെയോ തിരക്കഥയാണെന്നു വരുത്താനാണ് ചെന്നിത്തലയുടെ ശ്രമം. അതിനു തുടര്‍ച്ചയായാണ് ആറു മാസം കഴിഞ്ഞു നടത്താനിരുന്ന നേതൃമാറ്റശ്രമം ഇപ്പോള്‍ പുറത്തെടുത്തത്.
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും താന്‍ കെ.പി.സി.സി. പ്രസിഡന്റുമായ കാലയളവ് കേരളത്തിലെ യു.ഡി.എഫ്. സര്‍ക്കാരുകളില്‍ ഏറ്റവും നന്നായി പാര്‍ട്ടിയും സര്‍ക്കാരും സഹകരിച്ച കാലമാണെന്നാണ് രമേശ് അവകാശപ്പെടാറുള്ളത്. കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം മന്ത്രിസ്ഥാനത്തേക്കാള്‍ വലുതാണെന്നും താന്‍ മന്ത്രിസ്ഥാനത്തിനു വേണ്ടി ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്യുന്നു.
അതേസമയം, ദേശീയ രാഷ്ട്രീയത്തിലും തിളങ്ങിയ രമേശ് യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റായിരുന്നപ്പോള്‍ ജനറല്‍ സെക്രട്ടറിയായിരുന്ന മമതാ ബാനര്‍ജിയും പൃഥ്വിരാജ് ചവാനും മറ്റും അവരവരുടെ സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിയും അതിനു മുമ്പ് കേന്ദ്ര മന്ത്രിയുമൊക്കെയായിട്ടും അദ്ദേഹത്തിന് സ്വന്തം സംസ്ഥാനത്തെ മുഖ്യമന്ത്രിയാകാന്‍ കഴിയാത്തതില്‍ അദ്ദേഹവുമായി അടുപ്പമുള്ളവര്‍ക്ക് വിഷമമുണ്ട്. അത് അദ്ദേഹത്തിന്റെ വിഷമമായി മാറ്റുന്നതില്‍ അവര്‍ വിജയിക്കുകയും ചെയ്തതായാണു സൂചന. അതിന്റെ ഭാഗമാണ് ഇപ്പോഴത്തെ നേതൃമാറ്റ വിവാദം.
Related News:
ഭരണത്തിലും പാര്‍ട്ടിയിലും മാറ്റത്തിന് ഐ ഗ്രൂപ്പിന്റെ ബ്ലൂ പ്രിന്റ് തയ്യാറാകുന്നു
Keywords: Oommen Chandy, Congress, Report, Kerala Congress (j), Ramesh Chennithala, Kerala, I group started it's attempt to change leader before months, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.