വീട്ടുടമയുടെ പീഡനത്തിനിരയായ ഫിലിപ്പീനോ യുവതിയെ ഫേസ്ബുക്ക് രക്ഷിച്ചു
May 17, 2013, 10:30 IST
ADVERTISEMENT
റാസല്‍ഖൈമ: വീട്ടുടമയുടെ പീഡനത്തിനിരയായി കഴിഞ്ഞിരുന്ന ഫിലിപ്പീനോ യുവതിയെ ഫേസ്ബുക്ക് രക്ഷപ്പെടുത്തി. 2012 മാര്‍ച്ചില്‍ ദുബൈയിലെത്തിയ സി ഡുമോയ്ക്ക് ഇക്കഴിഞ്ഞ മേയ് 9ന് തീരെ പ്രതീക്ഷിക്കാത്ത അനുഭവങ്ങളാണുണ്ടായത്. ഭാര്യ വീട്ടിലില്ലാത്ത തക്കം നോക്കി വീട്ടുജോലിക്കാരിയായ് ഡുമോയുടെ അടുത്തെത്തിയ എമിറേറ്റി ഒരു വയസുകാരിയായ മകള്‍ കിടന്നുറങ്ങുന്ന മുറിയിലേയ്ക്ക് ഡുമോയെ വിളിച്ചുവരുത്തി. ഡുമോ മുറിയിലെത്തിയതോടെ കതകടച്ച് കുറ്റിയിട്ട എമിറേറ്റി ഡുമോയെ കടന്നുപിടിച്ചു. എമിറേറ്റിയുടെ ഉദ്ദേശ്യം വ്യക്തമായ ഡുമോ പ്രതിരോധിക്കാന്‍ ശ്രമിച്ചു. എമിറേറ്റിയുടെ ക്രൂര മര്‍ദ്ദനമാണ് ഡുമോയ്ക്ക് ഏല്‍ക്കേണ്ടി വന്നത്. തറയില്‍ വീണ ഡുമോ സര്‍വ്വശക്തിയുമെടുത്ത് എമിറേറ്റിയെ ചവിട്ടിവീഴ്ത്തി കതക് തുറന്ന് രക്ഷപ്പെട്ടു.
ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കള്ളക്കേസില്‍ കുടുക്കുമെന്ന് എമിറേറ്റി ഡുമോയെ ഭീഷണിപ്പെടുത്തി. എന്നാല്‍ എമിറേറ്റിയുടെ വീട്ടില്‍ നിന്നും രക്ഷപ്പെടാന്‍ പഴുതില്ലാതെ വലയുന്നതിനിടയിലാണ് കുവൈറ്റില്‍ ജോലിചെയ്യുന്ന സഹോദര ഭാര്യയെ ഡുമോ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞത്. ഡുമോയുടെ അവസ്ഥ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സഹോദരഭാര്യ ഡുമോയുടെ ഫോണ്‍നമ്പറും ഒപ്പം അപ്ലോഡ് ചെയ്തു.
ഈ പോസ്റ്റ് ശ്രദ്ധയില്‍ പെട്ടതിനെതുടര്‍ന്ന് അറ്റേ മാരിബെല്‍ എന്ന ഫിലിപ്പീനോ യുവതി ഡുമോയെ ഫോണില്‍ ബന്ധപ്പെടുകയും കാറുമായി താന്‍ വീടിനുസമീപത്ത് എത്തുമെന്ന് അറിയിക്കുകയും ചെയ്തു. വീട്ടുടമയുടെ കണ്ണുവെട്ടിച്ച് പുറത്തുകടന്ന ഡുമോ മാരിബെലിനൊപ്പം കാറില്‍ കയറി. കാറോടിച്ചിരുന്ന െ്രെഡവറുടെ നിര്‍ദ്ദേശത്തെതുടര്‍ന്ന് മാരിബെല്‍ ഡുമോയെ ദുബൈയിലെ ഫിലിപ്പീന്‍ കോണ്‍സുലേറ്റില്‍ എത്തിച്ചു.
കോണ്‍സുലേറ്റ് അധികൃതര്‍ പ്രശ്‌നത്തില്‍ ഇടപെട്ടെങ്കിലും എമിറേറ്റിക്കെതിരെ കേസെടുക്കേണ്ടെന്നാണ് ഡുമോയുടെ ആവശ്യപ്പെട്ടത്. താമസിയാതെ എംബസിയുടെ സഹായത്തോടെ നാട്ടിലുള്ള തന്റെ ഭര്‍ത്താവിന്റേയും മൂന്ന് വയസുകാരനായ മകന്റേയും സമീപത്തെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഡുമോ.
SUMMARY: A 23-year-old Filipino housemaid, who has been subjected to indecent proposal and attempted rape by her employer in Ras Al Khaimah, sought help through Facebook and took refuge at the Overseas Filipino Resource Centre (OFRC) of the Philippine Consulate General in Dubai on Tuesday night.
Keywords: Gulf news, C. Dumo, Dubai, March 2012, Ran away, Employer, Rape attempt, May 9, 23-year-old, Filipino housemaid, Indecent proposal, Attempted rape, Employer, Ras Al Khaimah,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.