ADVERTISEMENT
ദോഹ: പതിമൂന്നാമത് ദോഹ ഫോറത്തിന് ദോഹയില്‍ തുടക്കമായി. റിട്‌സ് കാള്‍ട്ടന്‍ ഹോട്ടലില്‍ ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫാ അല്‍താനി ദോഹ ഫോറം ഉദ്ഘാടനം ചെയ്തു.
അറബ് ജനതയുമായി നേരിട്ട് ഏറ്റുമുട്ടാന്‍ അറബ് വിപ്ലവം ഇസ്രായേലിന് പ്രേരണയായെന്ന് ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫാ അല്‍താനി പറഞ്ഞു.
അറബ് വിപ്ലവം ഇസ്രായേലിന്റെ എല്ലാവിധത്തിലുമുള്ള ശത്രുതയ്ക്ക് കാരണമായി. ഇസ്രായേല്‍ ഫലസ്തീന്‍ വിഷയത്തില്‍ ഒരു തരത്തിലുമുള്ള പരിഹാരത്തിന് തയ്യാറാവാതാരിക്കുകയാണ്. ഫലസ്തീനിലെയും പശ്ചിമേഷ്യയിലേയും സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കിയാല്‍ മാത്രമെ അറബ് മേഖലയ്ക്ക് സുസ്ഥിരത കൈവരൂ. 1976ല്‍ ഇസ്രായേല്‍ കീഴടക്കിയ ഫലസ്തീന്‍ പ്രദേശം തിരിച്ചുനല്‍കുകയും അല്‍ഖുദ്‌സ് ആസ്ഥാനമായി അവര്‍ക്ക് സ്വതന്ത്രരാഷ്ട്രമെന്ന ന്യായമായ അവകാശം അഗീകരിച്ചുകൊടുക്കുകയും വേണം. മൂന്നു വര്‍ഷമായി കലാപത്തിന്റെ രക്തപങ്കിലമായ സാഹചര്യത്തില്‍ തുടരുന്ന സിറിയ നമ്മുടെ ദു:ഖമാണ്. രക്തം ചീറ്റുന്നത് ഇല്ലാതാക്കാന്‍ അന്താരാഷ്ട്രാ സമൂഹവും അറബ് സമിതിയുമെല്ലാം ശ്രമിച്ചിട്ടും കഴിയാത്ത നിസ്സഹായാവസ്ഥ അവിടെയുണ്ട്. അന്തര്‍ദേശീയ സമൂഹത്തില്‍ ശക്തരായ രാഷ്ട്രങ്ങള്‍ ഇക്കാര്യത്തില്‍ പരിഹാരം കാണാന്‍ അടിയന്തിരമായി മുന്നിട്ടിറങ്ങേണ്ടതുണ്ടെന്നും ഖത്തര്‍ അമീര്‍ ആവശ്യപ്പെട്ടു.
വോട്ടെടുപ്പിലൂടെയുള്ള തെരെഞ്ഞെടുപ്പ് ജനാധിപത്യം കൊണ്ടുമാത്രം സുസ്ഥിരമായ രാഷ്ട്രീയ സാഹചര്യമുണ്ടാവുമെന്ന് വിശ്വാസമില്ല. ജനങ്ങളുടെ താത്പര്യം പരിഗണിക്കുന്ന ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുമ്പോള്‍ മറ്റു ഘടകങ്ങളും ഒത്തുവരേണ്ടതുണ്ട്. നീതിയും പൊതുജനത്തിന് പരിഗണനയും നല്‍കുന്ന ഇസ്‌ലാമികമായ വിശ്വാസത്തിലൂന്നിയുള്ള ജനാധിപത്യത്തിന്റെ സമാന വഴി ഏറെ പ്രാധാന്യമുള്ളതാണെന്ന് ഈ സന്ദര്‍ഭത്തില്‍ തിരിച്ചറിയുകയാണെന്നും അമീര്‍ പറഞ്ഞു.ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജബര്‍ അല്‍താനി സ്വാഗതം പറഞ്ഞു.
സെനഗല്‍ പ്രസിഡന്റ് മാ ക്കി സാല്‍, തുനീഷ്യന്‍ പ്രധാനമന്ത്രി അലി ലാരിയാത് സംസാരിച്ചു. ഖത്തര്‍ അഡ്മിനിസ്‌ട്രേറ്റീവ് കണ്‍ട്രോള്‍ ആന്റ് ട്രാന്‍സാപരന്‍സ് അഥോറിറ്റി ചെയര്‍മാന്‍ അബ്ദുല്ലാ ബിന്‍ ഹമദ് അല്‍അതിയ്യ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്തു. സമ്മേളനം 22 വരെ തുടരും.
Key Words: Emir, H H Sheikh Hamad bin Khalifa Al Thani , 13th Doha Forum, Prime Minister, Foreign Minister, H E Sheikh Hamad bin Jassem bin Jabor Al Thani , Qatar, International relations, Arab world, Middle East

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.