ജനകൂട്ടത്തെ നിയന്ത്രിക്കാന്‍ ദുബൈ പോലീസിന് ഡ്രോണിന്റെ സഹായം

 


ADVERTISEMENT

ദുബൈ: ജനകൂട്ടത്തെ നിയന്ത്രിക്കാന്‍ ദുബൈ പോലീസ് ഡ്രോണിന്റെ സഹായം തേടുന്നു. കായീക മല്‍സരങ്ങള്‍ നടക്കുന്ന സ്‌റ്റേഡിയങ്ങള്‍, വന്‍ ജനാവലിയുടെ പങ്കാളിത്തത്തോടെ നടക്കുന്ന പരിപാടികള്‍ എന്നിവയില്‍ ഡ്രോണിന്റെ സഹായം ലഭ്യമാക്കാനാണ് പോലീസ് നീക്കം. ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്കെത്തുന്ന കാണികളേയും ജനക്കൂട്ടത്തേയും നിയന്ത്രിക്കാന്‍ സഹായമാകുന്ന രീതിയിലുള്ള ഡ്രോണുകള്‍ പോലീസ് വികസിപ്പിച്ചെടുത്തതായി ജനറല്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് പ്രൊട്ടക്റ്റീവ് സെക്യൂരിറ്റി ആന്‍ഡ് എമര്‍ജന്‍സി ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് ഈദ് അല്‍ മന്‍സൂരി അറിയിച്ചു.

ഒരു മണിക്കൂര്‍ വരെ അന്തരീക്ഷത്തില്‍ നിലയുറപ്പിക്കുന്ന ഡ്രോണുകള്‍ ആവശ്യമായ ചിത്രങ്ങള്‍ പകര്‍ത്തി കണ്ട്രോള്‍ റൂമിലേയ്ക്ക് അയക്കും. ഈ ചിത്രങ്ങളില്‍ നിന്നും പ്രശ്‌നക്കാരായവരെ ഉടനെ പിടികൂടാനും അതുവഴി ക്രമസമാധാനപാലനം പരിരക്ഷിക്കാനും കഴിയും. ദുബൈയില്‍ നടന്ന ഇത്തിസലാത്ത് പ്രോലീഗ് മല്‍സരത്തില്‍ ഇത്തരം ഡ്രോണുകളുടെ സഹായം പോലീസ് ലഭ്യമാക്കിയിരുന്നു. അല്‍ ജസീറ ക്ലബും അജ്മാന്‍ ക്ലബും തമ്മിലായിരുന്നു മല്‍സരം.

ജനകൂട്ടത്തെ നിയന്ത്രിക്കാന്‍ ദുബൈ പോലീസിന് ഡ്രോണിന്റെ സഹായം
SUMMARY: Dubai: Dubai Police have developed a new monitoring drone in a bid to put an end to disturbances at sporting events held at big stadiums, police said on Monday.

Keywords: Gulf news, Dubai, Dubai Police, Developed, Monitoring, Drone, Bid, Disturbances, Sporting events, Held, Big stadiums, Police, Monday.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia