ADVERTISEMENT
ദുബൈ: അറബ് മേഖലയിലെ രാജ്യങ്ങള്‍ സാംസ്‌കാരിക അവകാശങ്ങളുടെ ഇസ്‌ലാമിക നയരേഖ തയ്യാറാക്കുന്നു. തങ്ങളുടെ സംസ്‌കാരിക അവകാശങ്ങളെക്കുറിച്ച് അറിവും നിലപാടുകളും പകരുന്നതിനാണ് നയരേഖ തയ്യാറാക്കുന്നത്. ഇസ്‌ലാമിക് എജ്യുക്കേഷണല്‍ സൈന്റിഫിക് ആന്റ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷ(ഐ.എസ്.ഇ.എസ്.സി.ഒ) നാണ് സാംസ്‌കാരിക അവകാശങ്ങള്‍ സംബന്ധിച്ച പ്രമാണങ്ങളുടെ കരടു രേഖക്ക് രൂപം കൊടുക്കുന്നത്. മുസ്‌ലിം ലോകത്തെ സിവില്‍ സൊസൈറ്റി സംഘടനകളുടെ മേധാവികളും സാംസ്‌കാരിക നേതാക്കളും ചേര്‍ന്നു നടത്തുന്ന ചര്‍ച്ചകളിലൂടെയാണ് നയരേഖ രൂപപ്പെടുത്തുക.
മൊറോക്കോയില്‍ നടന്ന ഇസ്‌ലാമിക് എജ്യുക്കേഷണല്‍ സൈന്റിഫിക് ആന്റ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ വട്ടമേശ സമ്മേളനത്തിലാണ് ഇത്തരമൊരു നയരേഖ രൂപപ്പെടുത്താന്‍ തീരുമാനമായത്. സംസ്‌കാരിക അവകാശങ്ങള്‍ സംബന്ധിച്ച ഇസ്‌ലാമിക പ്രഖ്യാപനം എന്ന പേരിലാണ് നയരേഖ പുറത്തിറക്കുകയെന്ന് ഐ.എസ്.ഇ.എസ്.സി.ഒ മേധാവികള്‍ അറിയിച്ചു.
അംഗരാജ്യങ്ങളുടെ സാംസ്‌കാരിക രംഗത്തെ നേട്ടങ്ങളും ഭാവിയില്‍ സാംസ്‌കാരിക തനിമകളുടെ സംരക്ഷണവും പ്രമേയമാകുന്ന രേഖ ഇസ്‌ലാമിക സമൂഹങ്ങളുടെ പാരമ്പര്യങ്ങളുടേയും പൈതൃകങ്ങളുടേയും നിലനില്‍പ്പാണ് ഉന്നം വയ്ക്കുന്നത്. അതിനുള്ള കര്‍മ പരിപാടികളും ബോധവല്‍ക്കരണങ്ങളും എങ്ങനെയാവണമെന്ന് രേഖയിലുണ്ടാകും.
അതത് രാജ്യങ്ങള്‍ തങ്ങളുടെ സംസ്‌കാരിക ഭാവി സംരക്ഷിക്കുന്നതിനുള്ള നയങ്ങളെ അടിസ്ഥാനമാക്കി വേണം ഈ രൂപരേഖ. സാംസ്‌കാരിക അവകാശങ്ങളെ കുറിച്ചുള്ള രാജ്യാന്തര ചര്‍ച്ചകളുടെ ചുവട് പിടിച്ചും ഇസ്‌ലാം മതതത്വങ്ങളുടെ വെളിച്ചത്തിലുമായിരിക്കണം ഇത്.
രണ്ടു പ്രമാണങ്ങളായാണ് നയരേഖ രൂപപ്പെടുത്തുന്നത്. അംഗരാജ്യങ്ങള്‍ക്ക് അവരവരുടെ സംസ്‌കാരിക രൂപരേഖ തയ്യാറാക്കുന്നതിനുള്ള നിര്‍ദേശവും നയരേഖയിലുണ്ട്.
ഐ.എസ്.ഇ.എസ്.സി.ഒ തയ്യാറാക്കുന്ന രണ്ട് പ്രമാണങ്ങളും ഡിസംബറില്‍ മുസ്‌ലിം ലോകത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ മദീനയില്‍ ചേരുന്ന ഇസ്‌ലാമിക സാംസ്‌കാരിക സമ്മേളനം പരിശോധിക്കും.
മുസ്‌ലിം രാജ്യങ്ങളിലെ സാംസ്‌കാരിക മന്ത്രിമാരുടെ നേതൃത്വത്തിലാണ് മദീനാ സമ്മേളനം. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന ഐ.എസ്.ഇ.എസ്.സി.ഒ സമ്മേളനത്തിലാണ് ഇസ്‌ലാമിക രാജ്യങ്ങളിലെ സാംസ്‌കാരിക അവകാശങ്ങള്‍ സംബന്ധിച്ച നയരേഖ രൂപപ്പെടുത്താനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്.
SUMMARY: WAM RABAT: "Draft Broad Lines of Cultural Rights in Islamic Countries and the general provisions of "Draft Islamic Declaration on Cultural Rights" will be presented by the Islamic Educational, Scientific and Cultural Organization (ISESCO) at a round-table scheduled at the organisation's permanent headquarters in Rabat, Morocco, on 16 May 2013, it was announced Friday.
Key Words: Gulf news, Draft Broad Lines of Cultural Rights in Islamic Countries, General provisions , Draft Islamic Declaration on Cultural Rights, Islamic Educational, Scientific and Cultural Organization, ISESCO,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.